പ്രവാഹം (കവിത -മിനി ഗോപിനാഥ് )

sponsored advertisements

sponsored advertisements

sponsored advertisements

21 June 2022

പ്രവാഹം (കവിത -മിനി ഗോപിനാഥ് )

മിനി ഗോപിനാഥ്

ലോലലോലമായ്
വിരലുകളൊഴുകവേ
മച്ചകത്തണുപ്പിൽ
വീണാമാനസം ചൂടുതേടി.

ഹൃദയരേഖ മുറുകി
വിങ്ങിയ തന്ത്രികളി-
ലതിമൃദുലം
തൊട്ടുരുമ്മവേ
സുന്ദരസുരഭില-
സുഖലാളന-
ശ്രുതിലയമായ്.

കാലത്തിന്നൊഴുക്കി-
ലീയേകാന്തതയിൽ
നിൻ വിരൽ തൊട്ടതും
ഉള്ളിലൂറും വിഷാദവും
ആഴമാണ്ട വിരഹവും
കുളിരായ് ഭക്തിയു-
മലിഞ്ഞൊന്നുചേർന്നൊരു
സ്വരരാഗഗംഗയായ്!

ഒരു വിളിപ്പാടകലെ
നീയുണ്ട്
എന്നിലൊളിക്കുമീ
മൗനത്തിൻ നാദം പോലെ,
എന്നിലെയെന്നെ
ഞാനാക്കും
പ്രണയം പോലെ…!

മിനി ഗോപിനാഥ്