“കർത്താവാണെന്റെ ഇടയൻ. എനിക്കൊന്നിനും മുട്ടുണ്ടാവുകയില്ല. പച്ചയായ പുൽത്തകിടിയിൽ അവിടുന്നെനിക്കു വിശ്രമമരുളുന്നു .പ്രശാന്തമായ
ജലാശയത്തിലേക്കു അവിടുന്നെനെ നയിക്കുന്നു.”
യാത്ര പുറപ്പെടുന്നതിനു മുന്നേ നിഷ അവളുടെ ഹാൻഡ്ബാഗിൽ നിന്നുമെടുത്തവചനപ്പെട്ടിയിലെ വാചകം എനിക്ക് വേണ്ടി ഉറക്കെ വായിച്ചു. അത് കേട്ടപ്പോൾഉത്കണ്ഠാകുലമായ മനസിന് തോന്നിയ ആശ്വാസം ചെറുതല്ല.
ഒരു നിമിഷം കുരിശിൽ കിടക്കുന്ന കർത്താവിന്റെ രൂപം സ്മരിച്ചു, നെറ്റിയിൽ കുരിശു വരച്ചു.
ഓ ജീസസ് ,നീ മാത്രമാണെനിക്ക് തുണ. ഞാൻ ചെയ്യുന്നത് ശരിയോ തെറ്റോ?
ഒന്നുമറിയില്ല .പക്ഷെ എനിക്കിത് ചെയ്തേ പറ്റൂ.. ഒരുപക്ഷെ ,എനിക്ക്
മാത്രംചെയ്യാൻ കഴിയുന്നത് .
പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. രണ്ടു അറ്റൻഡർമാരുടെ സഹായത്തോടെ ഞാനും നിഷയും റിഷിയെ ആംബുലൻസിലേക്കു കയറ്റി. അവന്റെ വലതു കൈലെഡ്രിപ് അപ്പോഴും പ്രവർത്തിച്ചുകൊണ്ടിരുന്നു , മഴ കഴിഞ്ഞു,ഇലകളിൽ നിന്നും മെല്ലെ മെല്ലെ വെള്ള തുള്ളികൾ ഇറ്റുവീഴുന്ന പോലെ ..
യൂറിൻ ബാഗുംപ്രവർത്തനക്ഷമമാണ്. ഓക്സിജൻ സിലിണ്ടറും മാസ്കും കരുതി
വെച്ചു . നാലു മണിക്കൂർ നീണ്ട യാത്രയാണ്. ആവശ്യത്തിനുള്ള സിറിഞ്ചും കിടപ്പുരോഗിക്ക് വേണ്ട മറ്റു സാധനങ്ങളും വണ്ടിയിലേക്കെടുത്തു വെച്ചു. രോഗിഎമർജൻസി കണ്ടിഷനിലല്ലെങ്കിലും യാത്രയിൽ വേണ്ട സംവിധാനങ്ങളൊരുക്കേണ്ടത്ആവശ്യം തന്നെ.
റിഷിയുടെ വസ്ത്രങ്ങളടങ്ങിയ ചെറിയ നീല ബാഗിനടുത്തു എന്റെ കറുത്ത ബാഗുംപെട്ടിയും വെച്ചു . ഹാൻഡ് ബാഗ് ഞാനിരിക്കുന്ന സീറ്റിനടുത്തായി വെച്ച്,സാധനങ്ങൾ സീറ്റിനടിയിലേക്കൊതുക്കി ഞാൻ റിഷിയെ നോക്കി.
റിഷി കണ്ണടച്ച് കിടക്കുകയാണ് . കഴിഞ്ഞ നാലുമാസങ്ങളായി ഞാൻ അവനെ
കാണുന്നു. റിഷി ചെറിയൊരു കോമയിലാണെന്നാണ് ഡോക്ടർ പറയുന്നത്. ഒന്ന്രണ്ടു തവണ അവൻ കണ്ണ് തുറന്നപ്പോൾ ഞാൻ അടുത്തില്ലായിരുന്നു. അതിലാണ്ഡോക്ടർ അനൂപിന്റെ പ്രതീക്ഷ . കുറെ നാൾ ശ്രദ്ധിക്കാതെ കൊണ്ട് നടന്ന പനിയാണ്അവനെ ഇത്തരത്തിലൊരവസ്ഥയിലേക്കു മാറ്റിയത്. നീണ്ട നാളത്തെ ചികിത്സയുംപരിചരണവും അവനെ പഴയ സ്ഥിതിയിൽ കൊണ്ട് വരുമെന്ന് ഡോക്ടറിനുറപ്പാണ്.
സ്ട്രെച്ചറിലേക്കു മാറ്റുമ്പോൾ എത്ര ശ്രദ്ധയോടെ ഉയർത്തിയാലും ചില സമയംരോഗിക്ക് വേദനിക്കും. റിഷിക്കു വേദനിച്ചോ എന്തോ.. അവന്റെ മുഖത്ത്ഭാവമാറ്റങ്ങളൊന്നുമുണ്ടായില്ല. എന്നാലും…
റിഷിയെ നോക്കുമ്പോൾ എന്റെ മനസ്സിൽ എന്തെല്ലാം പ്രതീക്ഷകളാണ് നൊടിയിടയിൽവന്നു നിറയുന്നത്.
കഴിഞ്ഞ കുറെ വര്ഷങ്ങളായി വരണ്ടു കിടന്ന മനസിലേക്കു പ്രതീക്ഷ
കുഞ്ഞരുവികളായി ഒഴുകുന്നു .അതിലെ കുളിർമ്മയാർന്ന ജലം വറ്റി വരണ്ടുണങ്ങിയമനസിനെയും ശരീരത്തെയും കുളിർപ്പിക്കുന്നു.
അധികമൊന്നും വേണ്ട, പഴയതു പോലെ ആ വീൽ ചെയറിലിരുന്നു , സ്നേഹത്തോടെകണ്ണുകളിലേക്കു നോക്കി സാന്ദ്ര എന്നൊന്ന് വിളിച്ചാൽ മാത്രം മതി .
പതിനഞ്ച് വര്ഷം മുമ്പത്തെ പോലെ.. അത്രമാത്രം മതി..
യാത്ര പറയുമ്പോൾ നിഷ കെട്ടിപിടിച്ചു. എന്റെ കൂടെ വരാൻ തയ്യാറായ അവളെപിന്തിരിപ്പിച്ചത് ഞാൻ തന്നെയാണ്. റിഷി നോർമലാണ്. എനിക്കവനെ കൈകാര്യംചെയ്യാൻ സാധിക്കും.
“സാന്ദ്ര .. ബി ബ്രേവ് .എല്ലാം ശരിയാവും ഞാൻ നിനക്ക് വേണ്ടിയെന്നും ഉള്ളുരുകിപ്രാർത്ഥിക്കും. നിനക്കേ ഇതു സാധിക്കൂ. And you will achieve it.”
അവളെ മുറുകെ പുണർന്നു. പ്രിയ കൂട്ടുകാരി.. നീ അരികിലുള്ളപ്പോൾ എനിക്ക്എല്ലാം സാധ്യമാവുമെന്ന തോന്നലാണ്. ഇനി ..
വാക്കുകൾ പുറത്തേക്കു വന്നില്ല. പകരം വന്നത് കണ്ണീരാണ്. നിഷ കൈ നീട്ടി കണ്ണുകൾതുടച്ചപ്പോൾ അവളുടെ തൂവൽ പോലെ മൃദുവായ വിരലുകളിൽ അമർത്തിപിടിച്ചു.
കൂടി നിന്ന ചുരുക്കം ചില കൂട്ടുകാരികളോടും സഹപ്രവർത്തകരോടും യാത്ര
പറഞ്ഞു കഴിഞ്ഞു. റിഷിയുടെ ഏട്ടന്മാരും അനിയത്തിയും അവനെ യാത്രയാക്കാൻവന്നില്ലെന്നത് നിഷയും ശ്രദ്ധിച്ചു കാണും.അവർ വരുന്നതെന്തിന്? രണ്ട് ദിവസം മുന്നേവിലപേശി അവരുടെ പക്കൽ നിന്നും റിഷിയെ ഞാൻ സ്വന്തമാക്കിയതാണല്ലോ? എല്ലാഉത്തരവാദിത്വങ്ങളും പൂർണ്ണമായും എനിക്കെന്നെഴുതി മുദ്ര പേപ്പറിൽ അവർ ഒപ്പിട്ടു
തന്നത് കറുത്ത ബാഗിനുള്ളിൽ ഭദ്രമായുണ്ട്.
ആംബുലൻസിലേക്കു കയറിയതും നിഷയുടെ കരം പിടിച്ചാണ്.
ഡ്രൈവർ തോമാച്ചേട്ടൻ വന്നു ആംബുലൻസിന്റെ വാതിൽ ശക്തിയോടെ അടച്ചു.
അപ്രതീക്ഷിതമായ കേട്ട ശബ്ദത്തിൽ റിഷി ഞെട്ടി. അവനിപ്പോൾ പിറന്നു വീണകുഞ്ഞിനെപോലെയാണ്. ഇടക്കിടെ ഞെട്ടുകയും കാരണം കൂടാതെ കരയുകയുംവെറുതെ വാശി പിടിക്കുകയും ചെയ്യുന്ന കൊച്ചു കുഞ്ഞു.
ആശ്വസിപ്പിക്കാനായി അവന്റെ തലമുടിയിൽ ഒരമ്മയുടെ വാത്സല്യത്തോടെ തഴുകി.
അത് കണ്ടാവും നിഷയെ നോക്കുമ്പോൾ അവൾ കണ്ണ് തുടക്കുന്നു. എന്റെ കണ്ണുകൾപിന്നെയും നിറഞ്ഞു .ഞാൻ ചെയ്യുന്നത് സാഹസമാണോ?
നിഷ കൈ വീശിയപ്പോൾ തിരിച്ചും കൈ വീശി. കൈകൾ വല്ലാതെ തണുത്തിരുന്നത്വണ്ടിയിലെ എ സി മൂലമല്ലെന്നറിവ് ഭയപ്പെടുത്തി. സങ്കടത്തെക്കാളെന്നെ ഭരിക്കുന്നവികാരമിപ്പോൾ ഭയമാണ്.
എത്ര പെട്ടെന്നാണ് കളിപ്പാവയെ പോലെ വികാരങ്ങളെന്നെ പന്താടുന്നത്?
ഒറ്റക്കായിപ്പോയ ഒരുവളെ അവയും പരീക്ഷിക്കുകയാവാം.
വണ്ടി മെല്ലെ ആശുപത്രി കെട്ടിടം ചുറ്റി പുറത്തേക്കു ഓടി തുടങ്ങി.
തിരിഞ്ഞു നോക്കുമ്പോൾ St. ജോൺസ് ആശുപത്രിയും പരിസരവും. കഴിഞ്ഞ നാലുവർഷമായി ഇതായിരുന്നു എന്റെ വീടും നാടും.
തൊട്ടടുത്ത് വെള്ള ചായം പൂശിയ നാലു നില കെട്ടിടം. നഴ്സുമാർക്കുള്ള ഹോസ്റ്റൽ.
ഹോസ്റ്റലും കടന്നു വണ്ടി മുന്നോട്ടു നീങ്ങി. തുറന്നു കിടന്ന ഗേറ്റിലൂടെ പുറത്തേക്കു..
തിരക്കുകളിനിയും ഉണർന്നെഴുന്നേൽക്കാത്ത ടാറിട്ട വീഥിയിലേക്കു.
പുറത്തേക്കു നോക്കിയപ്പോൾ ബാലിശമായ ചിന്ത മനസിലുദിച്ചു. ചുവന്ന പരവതാനിവിരിച്ച പാതയിലൂടെ ഒഴുകുന്ന രഥത്തിൽ ഒരു രാജകുമാരി.. അവളുടെരാജകുമാരനേയും കൊണ്ട്. ..പണ്ട് സ്കൂളിൽ പഠിച്ച കഥയിൽ ഉറങ്ങുന്നരാജകുമാരിയാണ് നായികയെങ്കിൽ ഇവിടെ നായകനെന്ന് മാത്രം.
ഇനിയും പുറത്തേക്കു നോക്കിയാൽ ഇത്തരം വിഡ്ഢിത്തങ്ങൾ കൊണ്ട് മനസ്നിറയും. ഒടുവിൽ സ്വയം വെറുതെ വിഡ്ഢിയാവുന്നതോർത്തു കരഞ്ഞു
പോയേക്കും. അത് തടയാനായി റിഷിയെ നോക്കി.. ഇനി അവനെ ശ്രദ്ധിക്കാൻ ഞാൻമാത്രമേ ഉള്ളു. ഒരു പോള കണ്ണ് പോലും ചിമ്മാതെ അവനെ കാത്തു സൂക്ഷിക്കണം.
“ദൈവമേ ,എത്ര വലിയ ഉത്തരവാദിത്വമാണ് ഞാനേറ്റെടുത്തിരിക്കുന്നത്. ഇതു
നടത്താനുള്ളൂ ശക്തി എനിക്ക് നീ നൽകണേ.”
റിഷി ..നമ്മൾ യാത്ര തുടങ്ങി..
എങ്ങോട്ടെന്നറിയാതെ.. ജീവിതത്തിലേക്കോ മരണത്തിലേക്കോ.. അതോ അതിനുരണ്ടിനുമിടയിലെ ഒടുങ്ങാത്ത വേദനകളിലേക്കോ? നിറമില്ലാത്ത
സ്വപ്നങ്ങളിലേക്കോ?
റിഷി, നീയതറിയുന്നോ ?അവനെ വീണ്ടും ചേർത്ത് പിടിച്ചു.
പുറത്തുനിന്നു ശക്തമായി കാറ്റടിക്കുന്നു.. വിൻഡോ ഗ്ലാസ് ഉയർത്തി വെച്ച്
റിഷിയുടെ ശിരസെടുത്തു മടിയിലേക്കു വെച്ചു …
റിഷി ..ഇനി നീയും ഞാനും മാത്രം!
തല കുനിച്ച്, അവന്റെ തണുത്ത നെറ്റിയിൽ ഒരുമ്മ കൊടുത്തു .. നീണ്ട പതിനഞ്ച്
വർഷങ്ങൾക്ക് ശേഷം..
ആ ഉമ്മ ഓർമകളുടെ വാതായനങ്ങൾ മെല്ലെ മെല്ലെ തുറന്നു.. ഒരുപക്ഷെ ഞാനിനി
ജീവിക്കുന്നതും ഈ ഓര്മകളിലാവും….
***
ഞാൻ നിന്നെ ഒരു നാളും കൈ വിടുകയില്ല. ഉപേക്ഷിക്കുകയുമില്ല " എബ്രായർ 13 :15
തുടരും ..
സാനി മേരി ജോൺ