എന്‍.കെ പ്രേമചന്ദ്രനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

22 January 2022

എന്‍.കെ പ്രേമചന്ദ്രനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ആര്‍.എസ്.പി നേതാവും എം.പിയുമാ എന്‍.കെ പ്രേമചന്ദ്രനും അദ്ദേഹത്തിന്റെ കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു.

അദ്ദേഹത്തോടൊപ്പം ഭാര്യ ഡോ: ഗീത, മകന്‍ കാര്‍ത്തിക് എന്നിവര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. മൂന്നു പേര്‍ക്കും ഇത് മൂന്നാം തവണയാണ് കൊവിഡ് രോഗം ബാധിക്കുന്നത്.

കഴിഞ്ഞ ദിവസം മകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എന്‍.കെ. പ്രേമചന്ദ്രനും ഭാര്യ ഗീതയും ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എം.പിയുടെ ഓഫീസ് താത്‌കാലികമായി അടച്ചിട്ടുണ്ട്. എല്ലാവരും വീട്ടില്‍ ചികിത്സയിലാണ്.