സ്ത്രീകൾക്ക് സൗജന്യ യാത്ര.മിനിമം ചാർജ് 5 രൂപ;പഞ്ചാബിൽ നിന്നുള്ള വാർത്തയാണ് (ജോളി ജോളി )

sponsored advertisements

sponsored advertisements

sponsored advertisements

13 April 2022

സ്ത്രീകൾക്ക് സൗജന്യ യാത്ര.മിനിമം ചാർജ് 5 രൂപ;പഞ്ചാബിൽ നിന്നുള്ള വാർത്തയാണ് (ജോളി ജോളി )

ർക്കാർ സർവീസുകൾ കാര്യക്ഷമമാക്കാൻ 25,000 തസ്തികകളിലേക്ക് നിയമനം നടത്തും, എന്നതായിരുന്നു ആം അദ്മി പാർട്ടിയുടെ മുഖ്യ തിരഞ്ഞെടുപ്പ് വാഗ്ദാനം .
ആദ്യ മന്ത്രിസഭായോഗം തന്നെ അത് അംഗീകരിച്ചിരുന്നു… ഇന്നലെമുതൽ നിയമനം നടന്നുതുടങ്ങി…
പൊതുമേഖലയിൽ അടക്കം 50, 000 തൊഴിൽ അവസരങ്ങൾ കൂടി ഒരു വർഷത്തിനുള്ളിൽ സൃഷ്ടിക്കും..
രണ്ടാമത്തെ വാഗ്ദാനമായ 300 യൂണിറ്റ് വരെയുള്ള സൗജന്യ വൈദ്യുതി മെയ് ഒന്ന് മുതൽ സംസ്ഥാനത്ത് നിലവിൽ വരും…
സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി കയ്യോടെ പിടിക്കപ്പെട്ടാൽ ഉടൻ തന്നെ പിരിച്ചുവിടും… തുടർന്നുള്ള വാദപ്രതിവാദങ്ങളും കോടതിയെ സമീപിക്കേണ്ടതും പിരിച്ചുവിടപ്പെട്ട ആളുടെ മാത്രം ആവശ്യമാണ്… മന്ത്രിസഭ നിയമം പാസാക്കി.
2022 ഡിസംബറോടെ സർക്കാർ സേവനങ്ങൾ മുഴുവനും ഓൺലൈൻ വഴിയാക്കും…
വ്യക്തമായ കാരണമില്ലാതെ സംരംഭകരെ തടയുകയോ, നിരുത്സാഹപ്പെടുത്തുകയോ, ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ ആറ് മാസം വരെ ശമ്പളമില്ലാതെ സർവീസിൽ നിന്ന് മാറ്റിനിർത്തുന്നതടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും.
റേഷൻ വീടുകളിൽ എത്തിക്കുന്ന നടപടി തുടങ്ങി..
സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കൂളുകളും ഹൈട്ടെക്ക് ആക്കുന്ന നടപടിക്ക് തുടക്കം കുറിച്ചു…
സർക്കാർ ആശുപത്രികളിൽ ചികിത്സയും മരുന്നും പൂർണമായി സൗജന്യമാക്കി…
അപകട ചികിത്സ സ്വകാര്യ ആശുപത്രിയിലായാലും സർക്കാർ ചിലവിലാക്കി…
ഒരു എം എൽ എ ക്ക് ഒരു പെൻഷൻ എന്ന നിയമം പഞ്ചാബ് സർക്കാർ പാസാക്കി…
2022 ഡിസംബറോടെ ആർ ടി ഓ ഓഫീസുകൾക്ക് താഴിടും.. സേവനങ്ങൾ ഓൺലൈൻ വഴിയാക്കും… ( ഓരോ സംസ്ഥാനങ്ങളിലും ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന ഒരു സർക്കാർ സർവീസാണ് ഇതെന്നോർക്കണം )
നികുതി കുറച്ചു…
സ്ത്രീകൾക്ക് സൗജന്യ യാത്ര…
മിനിമം ചാർജ് 5 രൂപ..
ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് ടാക്സും രെജിസ്ട്രെഷൻ ഫീസും ഒഴിവാക്കി..
സംസ്ഥാനത്തെ രാജ്യത്തിന്റെ ഭക്ഷ്യ കലവറയാക്കുക എന്നതാണ് ലക്ഷ്യം…
ബാക്കിയുള്ള വിവരങ്ങൾ പുറകെ വരും…
ഇതൊക്കെ നമ്മൾ തന്നെ തള്ളിയെങ്കിലെ ജനങ്ങൾ അറിയൂ…
കാരണം ഇത്തരം വാർത്തകൾ കേരളീയരായ നമ്മളെ അറിയിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ പരമാവധി ശ്രദ്ധിക്കും…
മാറ്റം സാധ്യമാണ്…
എന്നാൽ മാറാതിരിക്കാൻ എല്ലാ ശക്തികളും ഒന്നിച്ച് നിന്ന് എതിർക്കും…
പക്ഷെ, മാറാൻ നമ്മൾ മാത്രം വിചാരിച്ചാൽ മതി…
തടയാൻ ഒരു ശക്തിക്കും കഴിയില്ല…

ജോളി ജോളി