വനിതകളോടുള്ള ചില പുരുഷനേതാക്കന്മാരുടെ സമീപനം മോശം; സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി ആര്‍ ബിന്ദു

sponsored advertisements

sponsored advertisements

sponsored advertisements

3 March 2022

വനിതകളോടുള്ള ചില പുരുഷനേതാക്കന്മാരുടെ സമീപനം മോശം; സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി ആര്‍ ബിന്ദു

കൊച്ചി: വനിതാ നേതാക്കളോടുള്ള ചില പുരുഷനേതാക്കന്മാരുടെ സമീപനം മോശമെന്ന് മന്ത്രി ആര്‍ ബിന്ദു. സിപിഎം സംസ്ഥാനസമ്മേളനത്തിലാണ് മന്ത്രി വിമര്‍ശനം ഉന്നയിച്ചത്. മോശം സമീപനത്തിനെതിരായ പരാതി പലപ്പോഴും പാര്‍ട്ടി ഗൗരവത്തോടെ പരിഗണിക്കുന്നില്ല. പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരികയും ചെയ്യുന്നുവെന്ന് ആര്‍ ബിന്ദു പറഞ്ഞു.

വളരെ ഖേദത്തോടെയാണ് ഇക്കാര്യം പറയേണ്ടി വരുന്നത്. ബ്രാഞ്ച് സെക്രട്ടറിമാരായി വനിതകള്‍ വന്നയിടത്തും പുരുഷാധിപത്യം തുടരുകയാണെന്നും ബിന്ദു പറഞ്ഞു. ആലപ്പുഴയില്‍ നിന്നുള്ള ഒരു നേതാവും സമാനമായ പരാതി സമ്മേളനത്തില്‍ ഉന്നയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

വനിതാപ്രവര്‍ത്തരുടെ പരാതികളും ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി കെ ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച സാഹചര്യത്തില്‍ കൂടിയാണ് മന്ത്രിയുടെ പ്രതികരണം.