കനത്ത മഴയിൽ മരണം 2; മലയോരമേഖലകളിൽ മഴ ശക്തം

sponsored advertisements

sponsored advertisements

sponsored advertisements


1 August 2022

കനത്ത മഴയിൽ മരണം 2; മലയോരമേഖലകളിൽ മഴ ശക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ രണ്ട് മരണം. കൊല്ലത്തും പത്തനംതിട്ടയിലുമാണ് മരണം സംഭവിച്ചത്. കൊല്ലം കുംഭവുരുട്ടി വെളളച്ചാട്ടത്തിൽ മലവെളളപ്പാച്ചിൽ തലയ്ക്ക് പരിക്കേറ്റ തമിഴ്നാട് മധുര സ്വദേശി കുമരനാണ് മരിച്ചത്. ഈറോഡ് സ്വദേശി കിഷോർ പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തി.പത്തനംതിട്ടയിൽ ഒഴുക്കിൽപെട്ട യുവാവ് മരിച്ചു. പത്തനംതിട്ട കൊല്ലമുള പലകക്കാവിൽ ആണ് സംഭവം. കൊല്ലമുള സ്വദേശി അദ്വൈതാണ് മരിച്ചത്

അതിനിടെ സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ കനക്കും.നാളെ മുതൽ മഴ കൂടുതൽ ശക്തമാകും. തീരദേശ മേഖലകളിലും മലയോരമേഖലകളിലും അതീവ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.മലയോര മേഖലകളിലിപ്പോഴും മഴ തുടരുകയാണ്.മത്സ്യത്തൊഴിലാളികൾ അടുത്ത അഞ്ച് ദിവസത്തേക്ക് കടലിൽ പോകുന്നതിന് നിരോധനമുണ്ട്.കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ഇക്കോടൂറിസം സെൻററുകളും അടച്ചു.കനത്ത മഴയെ തുടർന്ന് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ; വീടുകളിൽ വെള്ളം കയറി

ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. ഇടുക്കി മൂലമറ്റത്തും കോട്ടയം മുന്നലവിലുമാണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറി. സ്ഥലത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. നിലവിൽ ആളപായം സ്ഥിരീകരിച്ചിട്ടില്ല. ഇവിടങ്ങളിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമാണുള്ളത്. തെക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. കൊല്ലം കുംഭാവുരുട്ടിയിൽ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശിയാണ് മരിച്ചത്. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. മീൻമുട്ടിയിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി.

പത്തനംതിട്ടയിൽ ഒഴുക്കിൽപെട്ട യുവാവ് മരിച്ചു

പത്തനംതിട്ട: കൊല്ലമുളയിൽ ഒഴുക്കിൽപെട്ടു കാണാതായ യുവാക്കളിലൊരാൾ മരിച്ചു. കൊല്ലമുള സ്വദേശി അദ്വൈതാണ് മരിച്ചത്. ഒഴുക്കിൽപെട്ട സാമുവലിനെനേരത്തെ രക്ഷപ്പെടുത്തിയിരുന്നു. സാമുവലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടാണ് ഇരുവരും ഒഴുക്കിൽപെട്ടത്.തെക്കൻജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്.സംസ്ഥാനത്ത് വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും താലൂക്ക് ഓഫീസുകളുടെയും കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാം. ടോൾഫ്രീ നമ്പർ : 1077 ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ : 0468 2 322 515, 9188 297 112, 8078 808 915 താലൂക്ക് ഓഫീസ് അടൂർ : 0473 4 224 826, താലൂക്ക് ഓഫീസ് കോഴഞ്ചേരി : 0468 2 222 221, താലൂക്ക് ഓഫീസ് കോന്നി : 0468 2 240 087, താലൂക്ക് ഓഫീസ് റാന്നി : 0473 5 227 442, താലൂക്ക് ഓഫീസ് മല്ലപ്പളളി : 0469 2 682 293, താലൂക്ക് ഓഫീസ് തിരുവല്ല : 0469 2 601 303.

അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലെർട്ടാണ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു.

മലയോര പ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലുള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി വെക്കണം. മഴ തുടങ്ങുന്ന ഉടനെ തന്നെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.