റോയി മുളകുന്നം
ഈ വരുന്ന നവംബർ എട്ടാം തിയതി നടക്കുന്ന അമേരിക്കൻ ഇടക്കാലതിരഞ്ഞെടുപ്പിൽ ഇല്ലിനോയിസിലെ നാലാമത്തേ വലിയ കൗണ്ടിയായ വിൽകൗണ്ടിയുടെ ട്രഷർ സ്ഥാനത്തേക്ക് മത്സരിക്കുന്ന രാജ് പിള്ളയുടെ വിജയത്തിനായിഇൻഡ്യൻ സമൂഹത്തിന്റെ പ്രവർത്തനവും സഹകരണവും പ്രതീക്ഷിക്കുന്നുവെന്ന്പ്ലെയിൻഫീൽഡ് റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ ഡെയ്ൽ ഫൊന്റാനാ പറഞ്ഞു.
തന്റെ പ്രതിയോഗി കൗണ്ടി ട്രഷർ സ്ഥാനത്ത് തുടരുവാൻ യാതൊരുയോഗ്യതയുമില്ലാത്ത വ്യക്തിയാണെന്നും , ഏകദേശം 500,000.00 ഡോളറിന്റെസാമ്പത്തിക നഷ്ടം വെറ്ററൻസ് കമമ്മീഷനു വരുത്തുകയും അതിൽ എഫ് ബി ഐഅന്വേഷണം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ നിന്നും മാറിനിൽക്കണമെന്നും രാജ് പിള്ള അഭിപ്രായപ്പെട്ടു. താൻ ഈ സ്ഥാനത്തേക്കുതിരഞ്ഞെടുക്കപ്പെട്ടാൽ ടാക്സ് നൽകുന്ന ഏവരുടെയും ഓരോ ഡോളറിനുംസംരക്ഷണവും , അഴിമതിയില്ലാതാക്കി പ്രവർത്തനത്തിൽ പൂർണ്ണ സുതാര്യതക്ക്മുൻഗണന നൽകുകയും ചെയ്യുമെന്ന് രാജ് പിള്ള പറഞ്ഞു.
രാജ് പിള്ളയുടെ ഇലക്‌ഷൻ പ്രചരണാർത്ഥം പ്ലെയിൻഫീൽഡ് സിറ്റിയിലെ ലാറീസ്ഡിന്നറിൽ നടത്തിയ മീറ്റ് ആന്റ് ഗ്രീറ്റ് ഫണ്ട് റെയ്സിംഗ് ചടങ്ങിൽ ഇല്ലിനോയ്സ്സ്റ്റെയിറ്റ്സ് സെനറ്റർ ആയി മത്സരിക്കുന്ന മിഹായേൽ സ്മിത്ത്, കൗണ്ടി ഷെറിഫ്ആയി മത്സരിക്കുന്ന ജിം റെയ്ലി, സ്വാനാർത്ഥികളായ എലിസബത്ത് കാപ്രേലി, ഗ്രച്ചൻ ഫ്രിക്സ് തുടങ്ങിയവരും , ശിവൻ മുഹമ്മ,രാജൻ മാടശ്ശശേരി , സുബാഷ്ജോർജ്, ഗീരീഷ് കപൂർ, രാജ് നാരായണൻ തുടങ്ങിയവർ ഉൾപ്പെടെ ഇൻഡ്യൻസമൂഹത്തിൽ നിന്നു് നിരവധി പേർ പങ്കെടുത്തു. നേവി വെറ്ററനും പബ്ളിക്ക്അക്കൗൻഡന്റുമായ രാജ് പിള്ള കൗണ്ടി ട്രഷറർ സ്ഥാനത്തേക്കു മത്സരിക്കുന്ന ആദ്യഇൻഡ്യൻ അമേരിക്കൻ ആണ്.