മലയാളി സമൂഹം മാതൃക: രാജാ കൃഷ്ണമൂർത്തി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

23 June 2022

മലയാളി സമൂഹം മാതൃക: രാജാ കൃഷ്ണമൂർത്തി

ന്നത വിദ്യാഭ്യാസം നേടുന്നതിലും, കുട്ടികള്‍ക്ക് ഉറപ്പു വരുത്തുന്നതിലും നോര്‍ത്ത് അമേരിക്കയിലെ മലയാളീ സമൂഹം കാണിക്കുന്ന ജാഗ്രത ഓരോ അമേരിക്കക്കാരനും മാതൃക ആക്കേണ്ടതാണെന്നു ഇല്ലിനോയ്സില്‍ നിന്നുള്ള ഇന്ത്യന്‍ വംശജനായ യു.എസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂർത്തി . ചിക്കാഗോ കെ.സി.എസ് 2022 ഗ്രാജുവേറ്റ്സിനു നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താരതമ്യേന ഒരു ചെറിയ കുടിയേറ്റ സമൂഹം ആയ ചിക്കാഗോ ക്നാനായ കമ്മ്യൂണിറ്റിയില്‍ നിന്നും മുപ്പതിലധികം ആളുകള്‍ ഈ വര്‍ഷം വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്തപ്പോള്‍ അന്‍പതിലധികം കുട്ടികള്‍ വിവിധ ഹൈസ്കൂളുകളില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്തു ഉപരിപഠനത്തിനായി പോകുന്നു എന്നത് അഭിമാനകരമെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കെ.സി.സി.എന്‍.എ. പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍ പറഞ്ഞു.
അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകയായ ശ്രീമതി ഷിജി അലക്സ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ.സി.എസ്. പ്രസിഡന്‍റ് തോമസ് പൂതക്കരി അധ്യക്ഷനായിരുന്നു. ലിന്‍സണ്‍ കൈതമല, ജോസ് ആനമല, ഷിബു മുളയാനിക്കുന്നേല്‍, ആല്‍ബിന്‍ ഐക്കരോത്ത് എന്നിവരുടെ നേതൃത്വത്തില്‍ കെ.സി.എസ്. ബോര്‍ഡാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

റിപ്പോര്‍ട്ട്: ലിന്‍സണ്‍ കൈതമലയില്‍
സെക്രട്ടറി കെ.സി.എസ്. ചിക്കാഗോ