രാജു ജോസഫിന്റെ ഹൃസ്വ ചിത്രം കൈരളിടിവിയിൽ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


27 November 2022

രാജു ജോസഫിന്റെ ഹൃസ്വ ചിത്രം കൈരളിടിവിയിൽ

ജോസ് കാടാപുറം
ന്യൂയോർക്ക് :ന്യൂയോർക്കിൽ മുഴുവനായും ചിത്രികരിച്ച “ഇൻ ദി നെയിം ഓഫ് ദി ഫാദർ” എന്ന മനോഹരമായ ഹൃസ്വ ചിത്രം അടുത്ത ശനി ഞായർ ദിവസങ്ങളിൽ കൈരളിടിവിയിൽ പ്രക്ഷേപണം ചെയ്യുന്നു ..സുനിൽ സുഗത നായകനായിട്ടുള്ള ചിത്രത്തിൽ എബ്രഹാം പുല്ലാനപ്പിള്ളി ,സൂരജ് റിയ ,മോളി മാനുങ്കൽ ,ക്ലിൻറ്റാ പുതുശേരി , ഷാജി എണ്ണശേരി , നിജിൻ ചക്കാലക്കൽ ..എന്നിവർ പ്രധാന റോളുകളിൽ അഭിനയിക്കുന്നു . ഇതിനോടകം 22 ഷോർട് ഫിലിം സംവിധാനം ചെയ്തിട്ടുള്ള രാജു ജോസഫ് 6 ചിത്രങ്ങൾ മുഴവനായും അമേരിക്കയിൽ ചിത്രികരിച്ചതാണ് .. ഡോളർ , നിയോഗം ,എന്നിവക്ക് പുറമെ അണ്ടർ ദി സ്കൈ എന്ന ഇംഗ്ലീഷ് സിനിമയും രാജു ജോസഫ് സംവിധാനം ചെയിത സിനിമകളാണ് ..കൈരളിടിവിയിൽ ശനി 3 പിഎം നും ഞായർ 7 .30 പി എം നും (ന്യൂയോർക് സമയം ) കാണിക്കുന്നു . കൈരളി ന്യൂസ് ചാനലിൽ ഞായർ വൈകിട്ട് 6.30 നും പ്രക്ഷേപണം ചെയ്യുന്നു

കൂടുതൽ വിവരങ്ങൾക്കു ജോസ് കാടാപുറം 9149549586