ന്യു യോർക്ക്: യോങ്കേഴ്‌സ് സെൻറ് തോമസ് മാർത്തോമാ ഇടവകാംഗവും മുൻ ട്രസ്റ്റിയുമായിരുന്ന രാജു പി വർഗീസ് (71) അന്തരിച്ചു. ആനിക്കാട് കരുമ്പിനാമണ്ണിൽ പി.വി. വർഗീസിന്റെയും അന്നമ്മയുടെയും പുത്രനാണ്. 1977ൽ അമേരിക്കയിലെത്തി. സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് സ്ഥാപക അംഗം. യുവജനസഖ്യം എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള ആദ്യ പ്രതിനിധിയായിരുന്നു. വർഷങ്ങളോളം സഭയുടെ ട്രസ്റ്റിയായും മറ്റു തസ്തികകളിലും സേവനമനുഷ്ഠിച്ചു.
ഭാര്യ: ശോശാമ്മ വർഗീസ് (ചിന്നമ്മ, വെട്ടേലിൽ വീട്).
മക്കൾ: സൂസൻ ഫിലിപ്പ് , സുനിൽ വർഗീസ്. മരുമക്കൾ: ജീന, ഡോമി ഫിലിപ്പ്.
കൊച്ചുമക്കൾ: സുപ്രിയ സൂരജ് , സുഹാന, ലൈല, അലീഷ, ഐലീൻ.
സഹോദരർ: ചെറിയാൻ വർഗീസ് (ജോയി), അക്കാമ്മ ജേക്കബ് (ലില്ലിക്കുട്ടി), മേരിക്കുട്ടി മാത്യു (ലാലു), ബിജു വർഗീസ്.
പൊതുദർശനം: ജനുവരി 27 വെള്ളിയാഴ്ച 4 മുതൽ 9 വരെ:
(സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് , 34 മോറിസ്‌സെന്റ്, യോങ്കേഴ്‌സ്, ന്യു യോർക്ക്)
സംസ്‌കാര ശുശ്രുഷ: ജനുവരി 28 ശനിയാഴ്ച രാവിലെ
(സെന്റ് തോമസ് മാർത്തോമ്മാ ചർച്ച്, യോങ്കേഴ്‌സ്, ന്യു യോർക്ക്.)
വാർത്ത -സണ്ണി കല്ലൂപ്പാറ
