രാജു തരകന്
നൂറ്റാണ്ടുകള്‍ എത്ര പിന്നിട്ടാലും നമ്മുടെ ആത്മാവിനും മനസ്സിനും സാന്ത്വനം പകരുന്ന ക്രൈസ്തവ ഭക്തിഗാനങ്ങള്‍ എത്രയോ അമൂല്യമാണ്. പരിശുദ്ധാത്മ പ്രേരണയാല്‍ വിരചിക്കപ്പെട്ട ഇത്തരം ഗാനങ്ങളുടെ തനിമ ഒരിക്കലും നഷ്ടമാകില്ല. ദൈനംദിന ജീവിതത്തില്‍ മനസ്സിന്റെ ആകുലതകള്‍ അകറ്റാന്‍ ദൈവത്തെ സ്തുതിക്കുന്ന ഗാനങ്ങള്‍ നാം ആലപിക്കുമ്പോള്‍ ദൈവീക സാന്നിദ്ധ്യം അനുഭവിച്ചറിയുന്ന ധന്യനിമിഷങ്ങളായ് മാറുകയാണ് ചെയ്യുന്നത്. വൈദ്യശാസ്ത്രവും അതുകൊണ്ടാണ് സംഗീതത്തെയും ദിവ്യഔഷധമായ് പരിഗണിച്ചിരിക്കുന്നത്. മാനസീകമായ് സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ അല്പസമയം ഗാനങ്ങള്‍ ശ്രവിക്കുമ്പോള്‍ നിലവിലുള്ള ബ്ലഡ് പ്രഷറിന്റെ അളവ് കൂടുതല്‍ ആണെങ്കില്‍ ക്രമേണ കുറഞ്ഞുവരുന്നതായ് വൈദ്യശാസ്ത്രം തെളിയിച്ചിച്ചിട്ടുണ്ട്. അതുകൊണ്ട് ഗാനങ്ങളില്‍ കൂടി ദൈവത്തെ സ്തുതിക്കുക.
തലക്കുറിയായ് കൊടുത്തിരിക്കുന്ന ڇഅനുഗ്രഹത്തിന് അധിപതിയേڈ എന്ന ഗാനം ക്രൈ സ്തവ സമൂഹത്തിന് സുപരിചിതമാണ്. ബ്രദര്‍ എം. ഇ. ചെറിയാന് (1917-1993) രചിച്ച ഈ ഗാനം നാം ആലപിക്കുമ്പോള്‍ നമ്മില്‍ പകരുന്ന ദൈവീക സാന്നിദ്ധ്യം അവര്‍ണ്ണനീയമാണ്. കാലാനുസൃണം ഇന്നും അനവധി ഗാനങ്ങള്‍ പിറവി എടുക്കുന്നുണ്ടെങ്കിലും അവ ഒന്നും നമ്മെ സ്വാധീനിയ്ക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഗാനത്തിന്റെ ചരിത്രപശ്ചാത്തലം മധുരയില്‍ നിന്നാണ് ആരംഭിക്കുന്നത്. കേരളത്തില്‍ ജനിച്ച് വളര്‍ന്ന് അവിടെതന്നെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചിട്ട് ഒരു സുപ്രഭാതത്തില്‍ അത് എല്ലാം ഉപേക്ഷിച്ചിട്ടാണ് താന്‍ മധുരയില്‍ വരുന്നത്. ജോലിയേക്കാള്‍ പ്രേക്ഷിത ദൗത്യത്തില്‍ മുന്നേറുകയായിരുന്നു തന്റെ ലക്ഷ്യം. മധുരയില്‍ ഒരു വീട് വാടകയ്ക്ക് എടുത്തു. ഏറ്റവും കുറഞ്ഞ വാടകയ്ക്കുള്ള വീടാണ് തെരഞ്ഞെടുത്തത്. ഭാര്യയെ കൂട്ടി കൊണ്ടുവരണം. നിത്യചെലവിനുള്ള രൂപയും, വാടകയും കൊടുക്കണമെന്നുളള ചിന്ത ഇടയ്ക്കിടെ മനസ്സിനെ വല്ലാതെ അലട്ടികൊണ്ടിരുന്നെങ്കിലും ദൈവത്തിലുളള അടിയുറച്ച വിശ്വാസമാണ് കൂരിരുള്‍ പാതയില്‍ ദിവ്യപ്രകാശമായ് തന്നെ നയിച്ചിരുന്നത്. അധിക നാള്കഴിയും മുമ്പെ തന്റെ സ്വപ്നങ്ങള്‍ എല്ലാം സാക്ഷാല്‍ക്കരിക്കപ്പെട്ടു. ഇടുങ്ങിയ മുറിയില്‍ ആരംഭിച്ച കൂടു:ബജീവിതം ലളിതമാണെങ്കിലും കര്ത്താവിലുളള സന്തോഷത്തിനും സാമാധാനത്തിനും ഇതൊന്നും ഒരു തടസ്സമായിരുന്നില്ല.
മാസങ്ങള്‍ അനവധി പിന്നിട്ടിരിക്കുന്നു. തന്റെ ഭാര്യ മറിയാമ്മ പൂര്‍ണ്ണ ഗര്‍ഭിണിയാണ്. ഏതാ നും ദിവസങ്ങള്‍ക്ക് അകം പ്രസവം നടക്കും. പ്രതീക്ഷിച്ചതുപോലെ ഒരു രാത്രി തന്റെ ഭാര്യക്ക് കഠിനമായ പ്രസവവേദന അനുഭവപ്പെട്ടു. ആസ്പത്രിയില്‍ എത്തിക്കണം. വണ്ടിക്കൂലിയ്ക്ക് പണമില്ല. പാവപ്പെട്ടവര്‍ക്കുളള ആസ്പത്രിയില്‍ പ്പോകുവാന്‍ തീരൂമാനിച്ചു. സൈക്കിള്‍ റിക്ഷയും, കുതിരവണ്ടിയുമാണ് സാധാരണക്കാര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍. അതിനും മതിയായ് പണം കൈവശമില്ല. പ്രസവവേദനയാല്‍ പുളയുന്ന ഭാര്യയെ എങ്ങനെയും ആസ്പത്രിയില്‍ എത്തിക്കണം. അവസാനം ഒരു കുതിരവണ്ടിക്കാരനെ സമീപിച്ച് തന്റെ ആവശ്യം ഉന്നയിച്ചു. വണ്ടിക്കൂലി എത്രയായാലും മൂന്നു ദിവസത്തിനുളളില്‍ തരുന്നതാണെന്ന് കുതിരവണ്ടിക്കാരനോട് വാഗ്ദാനം ചെയ്തു. മനുഷ്യത്വമുളള ആ വണ്ടിക്കാരന് അവരെ ഹോസ്പിറ്റലില്‍ എത്തിച്ചു.
നേഴ്സ്മാര് വന്ന് പേപ്പറുകള്‍ ഒപ്പിട്ടുവാങ്ങി തന്റെ ഭാര്യയെ പ്രസവ വാര്‍ഡിലേക്ക് പ്രവേശിപ്പിച്ചു. ഭാര്യ പ്രസവവാര്‍ഡില്‍ പ്രസവിക്കുമ്പോള്‍ ഒരു ഭര്‍ത്താവിന്റെ മാനസീകഅവസ്ഥ എങ്ങനെയായിരിക്കും?. അതും അന്യ നാട്ടില്‍, വ്യത്യസ്ഥ ഭാഷക്കാരുടെ നടുവില്‍. സഹായത്തിന് സ്വന്തക്കാരും നാട്ടുകാരും ഇല്ലാത്ത അവസ്ഥ. പ്രസവ വാര്‍ഡിന്റെ സമീപം ആ നേഴ്സ് തന്നോട് പറഞ്ഞകാര്യം തന്റെ പ്രതീക്ഷക്ക് വിപരീതമായിരുന്നു . ڇപുരുഷന്മാര് ഇവിടെ നില്‍ക്കരുത്. നിങ്ങള്‍ വീട്ടില്‍ പോകുകڈ. ഇത് പറയുംമ്പോള്‍ തന്റെ ഭാര്യ മുഖത്തോട്ട് നോക്കി ڇനിങ്ങള്‍ വീട്ടില്‍ പോയാലുംڈ എന്ന് ഭാര്യയും പറഞ്ഞു. വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായ് താന്‍ വീട്ടില്‍ വന്നു. ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ. തന്റെ മനസ്സില്‍ ഒരായിരം ചിന്തകള്‍ കടന്നുപോയി. ആദ്യത്തെ പ്രസവമാണ്. അവള് മരിച്ചുപോകുമോ? ശത്രുവായവന് പല ചിന്തകളാല്‍ മനസ്സിനെ വല്ലാതെ ഭാരപ്പെടുത്തി. “തിരുക്കരങ്ങള്‍ തരുന്ന നല്ല ശിക്ഷയില്‍ ഞാന്‍ പതറുകയില്ല” എന്ന വരികള്‍ അങ്ങനെയാണ് പിറവിയെടുത്തത്. ദൈവം തരുന്ന ശിക്ഷകള്‍ ഏതായാലും നാം അത് സന്തോഷത്തോടേ സ്വീകരിക്കുക, പ്രത്യുത നാം യാതൊരു കാരണവശാലും പതറിപ്പോകരുത് എന്ന സന്ദേശമാണ് ഇവിടെ പകരുന്നത്. അതിരാവിലെ ആസ്പത്രിയില്‍ എത്തിച്ചേര്‍ന്നു. തനിക്ക് ഒരു മകന് ജനിച്ചിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നുളള സന്തോഷവര്ത്തമാനമാണ് നേഴ്സില്‍ നിന്ന് ലഭിച്ചത്. ദൈവം എല്ലാം നന്മയ്ക്കായിട്ടാണ് ചെയ്യുന്നത്. സുവിശേഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ ആരായാലും ദൈവ നാമം നിമിത്തം എല്ലാവിധ കഷ്ടങ്ങളും സഹിക്കുവാന്‍ മനസ്സുളളവരായിരിക്കണം. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുക. അവരാണ് അനുഗ്രഹീക്കപ്പെടുന്നത്. എനിക്ക് എന്ത് ലഭിക്കും എന്ന ചിന്തയാണ് ഉപേക്ഷിക്കേണ്ടത്. ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അവന് ഒരുക്കിയിട്ടുളളത് കണ്ണ് കണ്ടിട്ടില്ല. ചെവി കേട്ടിട്ടില്ല. ഒരു മനുഷ്യന്റെയും ഹൃദയത്തില്‍ തേന്നിയിട്ടുമില്ല. ഇത്ര വലിയ പ്രതിഫലത്തിനായ് കാത്തിരിക്കാം.
