ഭര്‍ത്താക്കന്മാരെ വഴിതെറ്റിക്കുന്ന ഭാര്യമാര്‍ (രാജു തരകന്‍)

sponsored advertisements

sponsored advertisements

sponsored advertisements

6 September 2022

ഭര്‍ത്താക്കന്മാരെ വഴിതെറ്റിക്കുന്ന ഭാര്യമാര്‍ (രാജു തരകന്‍)

വിശുദ്ധ തിരുവചനത്തില്‍ ഭര്‍ത്താക്കന്മാരെ വഴിതെറ്റിച്ച ഭാര്യമാരെക്കുറിച്ച് പ്രതിവാദിക്കുന്നുണ്ട്. നമ്മുടെ വിശ്വാസ ജീവിതം പരാജയപ്പെടാതെ കാത്തുസൂക്ഷിക്കുന്നതിനായിട്ടുളള മുന്നറിയപ്പായ് അവയെ പരിഗണിക്കുക. ഭര്‍ത്താവിനെ സ്വാധീനിച്ച സ്ത്രീ സാന്നിധ്യം ഉല്പത്തിയില്‍ നിന്ന് ആരംഭിക്കുന്നു. ആദാം ഹവ്വ ദമ്പതിമാര്‍ ഏദന്‍ തോട്ടത്തിന്‍ പാര്‍ത്തിരുന്ന കാലഘട്ടം. അവര്‍ ദൈവത്തിന്‍റെ കല്പനയെ ലംഘിച്ചു. ഇവിടെ സാത്താനാല്‍ വശീകരിക്കപ്പെട്ട ഹവ്വ, തോട്ടത്തിന്‍റെ നടുവിലുളള വൃക്ഷത്തിന്‍റെ ഫലം പറിച്ച് തിന്നുകയും ഭര്‍ത്താവിന് തിന്നുവാന്‍ കൊടുക്കുകയും ചെയ്തു. ആദമിന് തക്ക തുണയായ് ദൈവം കൊടുത്ത സ്ത്രീ ഇവിടെ ഒരു കെണിയായ് മാറുകയാണ് ചെയ്തത്. ഉല്പത്തി 3 ന്‍റെ 6ല്‍ സാത്താന്‍ സ്ത്രീയോട് ചോദിക്കുന്ന ചോദ്യം ” തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്‍റെ ഫലവും നിങ്ങള്‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ” എന്നാണ്. ഇവിടെ സാത്താന്‍ പാമ്പില്‍ കൂടിയാണ് സ്ത്രീയെ വശീകരിക്കുന്നത്. വിശ്വാസികളില്‍ സാത്താന്‍ പ്രവേശിക്കുന്നത് അവരുടെ ബലഹീന വശങ്ങളെ ചൂഷണം ചെയ്താണ്.
വ്യക്ഷത്തിന്‍റെ ഫലം കാണ്‍മാന്‍ ഭംഗിയുളളതും തിന്മാന്‍ നല്ലതും, ജ്ഞാനം പ്രാപിപ്പാന്‍ കാമ്യവും എന്ന് സ്ത്രീ കണ്ട് ഫലം പറിച്ച് തിന്നുകയും ഭര്‍ത്താവിന് കൊടുക്കുകയും ചെയ്തു. വിശ്വാസ ജീവിതത്തെ അന്ധകാരത്തിന്‍റെ പാതയിലേക്ക് നയിക്കുന്ന മൂന്നുവിധ പാപങ്ങളാണ് കണ്‍മോഹം, ജഡമോഹം, ജീവനത്തിന്‍റെ പ്രതാപം. ആകയാല്‍ സാത്താന്‍റെ ആകര്‍ഷണ വലയത്തില്‍ കുടുങ്ങാതെ സൂക്ഷിക്കുക. പാപമാണ് മനുഷ്യനെ ദൈവത്തില്‍ നിന്ന് അകറ്റുന്നത്. സ്വഭാര്യയാല്‍ ആദാം ദൈവകല്പന ലംഘിച്ചു. അതുകൊണ്ട് ഏക മനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു (റോമര്‍ 5ന്‍റെ 12). പാപത്തിന് അടിമപ്പെട്ട മനുഷ്യവര്‍ഗ്ഗത്തിന്‍റെ വീണ്ടെടുപ്പിനായ് ദൈവം തന്‍റെ ഏകപുത്രനെ ക്രൂശില്‍ യാഗമായ് അര്‍പ്പിച്ചു.ആ പുത്രനില്‍ വിശ്വസിക്കുന്നവര്‍ക്കാണ് വീണ്ടെടുപ്പ് ഉളളത്. വിശ്വസിച്ചാല്‍ രക്ഷയും തിരസ്കരിച്ചാല്‍ ശിക്ഷയും എന്ന വസ്തുത നാം വിസ്മരിച്ചു കളയരുത്.
അടുത്തതായ് നാബോത്തിന്‍റെ മുന്തിരിത്തോട്ടം കൈവശമാക്കിയ ആഹാബ് രാജാവിന്‍റെയും അതിന് ആലോചന കൊടുത്ത ഇസബേലിന്‍റെയും അന്ത്യം എങ്ങനെ പര്യവസാനിച്ചു എന്ന വിഷയത്തെയാണ് തുടര്‍ന്ന് വിചിന്തനം ചെയ്യുന്നത്. ആഹാബ് ശമര്യയില്‍ യിസ്രയേല്‍ ജനത്തിന്‍റെ രാജാവായ് ഇരുപത്തിയെട്ട് സംവത്സരം ഭരണം നിര്‍വ്വഹിച്ചു,1രാജാ16ന്‍റെ 29. ആഹാബിന്‍റെ മറ്റൊരു വിശേഷിത താന്‍ മുമ്പുണ്ടായിരുന്ന മറ്റ് എല്ലാവരെക്കാളും അധികം യഹോവയ്ക്ക് അനിഷ്ടമായുളളത് ചെയ്തു. അത് കൂടാതെ ഇസബേലിനെ ഭാര്യയായ് സ്വീകരിച്ച് ബാലിനെ ദൈവമായിട്ട് ആരാധിക്കുകയും ചെയ്തു (1രാജാ16ന്‍റെ 31). ജനങ്ങളെ വിഗ്രഹാരാധനക്ക് പ്രോത്സാഹനം കൊടുക്കുകയും രാജ്യത്ത് ബലിപീഠങ്ങള്‍ പണിത് കൊടുക്കുകയും ചെയ്തു. ദൈവഹിത പ്രകാരം ഭരണം നിര്‍വ്വഹിക്കേണ്ട രാജാവ് സ്വന്തം ഇഷ്ടത്തിന് ഭരണം നടത്തി ജനങ്ങളെയും വഴിതെറ്റിച്ചുകളഞ്ഞു. നേതൃത്വം ശരിയായ ദിശകളില്‍ യാത്ര ചെയ്തില്ലെങ്കില്‍ അണികള്‍ക്ക് വഴിതെറ്റും. ആഹാബിന്‍റെ ഭാര്യ ഇസബേല്‍ ബാലിനും അശേരക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ടവളായിരുന്നു.ദൈവശക്തി എന്താണെന്ന് അറിഞ്ഞിട്ടും ദൈവഭയം ഇല്ലാതെജീവിതം നയിച്ച ഇവരുടെ അന്ത്യവും വളരെ ശോചനീയമായിരുന്നു. അവരുടെ ദുഷ്ടതക്ക് ഒരു ഉദാഹരണമാണ് നിരപരാധിയായ നാബോത്തിന്‍റെ കൊലപാതകം. നാബോത്തിന് ആഹാബ് രാജാവിന്‍റെ അരമനയുടെ സമീപം ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. രാജാവ് ഈ മുന്തിരിത്തോട്ടം കൈവശമാക്കുവാന്‍ തീരുമാനിച്ചു. ഇത് വാങ്ങി ചീരത്തോട്ടമാക്കുവാനാണ് രാജാവ് പദ്ധതി ഇട്ടത്. വില കൊടുക്കുവാന്‍ രാജാവ് തയ്യാറാണ്. അതല്ലെങ്കില്‍ ഇതിനെക്കാള്‍ നല്ലൊരു മുന്തിരിത്തോട്ടം നിനക്ക് തരാമെന്ന് രാജാവ് നാബോത്തിന് വാക്കുകൊടുക്കുന്നു. എന്നാല്‍ നാബോത്തിന്‍റെ മറുപടി എന്‍റെ പിതാക്കന്മാരുടെ അവകാശം ഞാന്‍ നിനക്ക് തരികയില്ല എന്നാണ്. ഇതാണ് ഉറച്ച തീരുമാനം. പിതാക്കന്മാര്‍ ആരാധിച്ച ദൈവത്തെ ആരാധിക്കുന്ന ഒരു ന്യൂനപക്ഷം ആദിമനൂറ്റാണ്ടിലും ഈ കാലഘട്ടത്തിലും ഉണ്ടെന്നുളളത് ഒരു യാഥാര്‍ത്ഥ്യമാണ്. തലമുറ-തലമുറയായ് അവന്‍ നമുടെ സങ്കേതമാണ്. ജിവിതത്തില്‍എല്ലാം നഷ്ടമായാലും ദൈവത്തെ നഷ്ടമാക്കരുത്.
നനനബോത്തിന്‍റെ മുന്തിരിത്തോട്ടം ലഭിക്കത്തില്ലെന്ന് മനസ്സിലാക്കിയ രാജാവ് നിരാശനും ദു;ഖിതനുമായ്ത്തീര്‍ന്നു.തുടര്‍ന്ന് ഇസബേലാണ് രാജാവിന് ബുദ്ധിഉപദേശിച്ചു കൊടുക്കുന്നത്. അവര്‍ വളരെതന്ത്രപരമായ് നാബോത്തിനെ കൊലചെയ്ത് ആ മുന്തിരിത്തോട്ടം കൈവശപ്പെടുത്തുന്നു. അന്യായമായ് കൈവശപ്പെടുത്തിയ മുന്തിരിത്തോട്ടത്തിന്‍റെ ഫലം അവര്‍ക്ക് അനുഭവിക്കുവാന്‍ ദൈവം അനുവദിച്ചില്ല. അന്യായമായ് സ്വരൂപിച്ച് കൂട്ടുന്നതൊന്നും നമ്മള്‍ക്ക് അനുഭവിക്കുവാന്‍ ദൈവം അനുവദിക്കില്ലെന്ന സന്ദേശം വിസ്മരിക്കരുത്. ആഹാബിന്‍റെ ഭാര്യ ദൈവഭയം ഉളള സ്ത്രീ ആയിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ കുടുംബജീവിതത്തില്‍ സംഭവിക്കത്തില്ലായിരുന്നു.

സഭാശുശ്രൂഷകരുടെ ഭാര്യമാര്‍: കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും പ്രദേശിക സഭാ ജീവിതത്തിലും എപ്പോഴും ദൈവാശ്രയത്തിലും ഒരു ശുശ്രൂഷകന്‍റെ ഭാര്യ ഭര്‍ത്താവിന് സഹായകരമായിരിക്കണം. ശുശ്രൂഷയുടെ വിജയത്തിന് നിരന്തരം പ്രാര്‍ത്ഥനയില്‍ ജാഗരിക്കണം. അലസരായ ഭര്‍ത്താവിന് പ്രോത്സാഹനമായിരിക്കണം ഉത്സാഹിയായ ഭാര്യ. എല്ലാ പുരുഷന് പുരുഷന്മഷന്മാരുടെ ജീവിതവിജയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീയുടെ കരം എക്കാലവും ദൈവനാമ മഹത്വത്തിനായ് തന്നെ ഭവിക്കട്ടെ.

രാജു തരകൻ