രാജ്യസഭാ എംപിമാരായി റഹീമും ജെബി മേത്തറും സന്തോഷ് കുമാറും സത്യപ്രതിജ്ഞ ചെയ്തു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

4 April 2022

രാജ്യസഭാ എംപിമാരായി റഹീമും ജെബി മേത്തറും സന്തോഷ് കുമാറും സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി: കേരളത്തില്‍ നിന്നുള്ള മൂന്ന് എംപിമാര്‍ അടക്കം ആറ് പേര്‍ ഇന്ന് രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. എഎ റഹീം, അഡ്വ.സന്തോഷ് കുമാര്‍, ജെബി മേത്തര്‍ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. എ.കെ.ആന്റണി, കെ.സോമപ്രസാദ്, എം.വി.ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് പകരക്കാരായി മൂന്ന് യുവനേതാക്കള്‍ കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് എത്തുന്നത്.

ഇന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് ജെബി മേത്തറാണ്. പിന്നാലെ സന്തോഷ് കുമാറും തുടര്‍ന്ന് എഎ റഹീമും സത്യപ്രതിജ്ഞ ചെയ്തു. ജെബിയും റഹീമും ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സന്തോഷ് കുമാര്‍ മലയാളത്തില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്തു.