രാമരാജ്യ രഥയാത്ര ഒക്ടോബര്‍ അഞ്ചിന് അയോദ്ധ്യയില്‍ നിന്നും

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


19 September 2022

രാമരാജ്യ രഥയാത്ര ഒക്ടോബര്‍ അഞ്ചിന് അയോദ്ധ്യയില്‍ നിന്നും

സതീശന്‍ നായര്‍
ചിക്കാഗോ: രാമദാസ മിഷന്‍റെ ആഭിമുഖ്യത്തില്‍ ദേശീയ ഏകീകരണത്തിനുവേണ്ടി സ്വാമി ശ്രീശക്തി ശാന്താനന്ത മഹര്‍ഷി നയിക്കുന്ന ദിഗ്വിജയ യാത്ര പരിപാവനമായ ശ്രീരാമജജന്മഭൂമിയില്‍ നിന്നും ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച് ഡിസംബര്‍ മൂന്നിന് രാമജന്മഭൂമിയില്‍ സമാപിക്കും. ഭാരതത്തിലെ ഇരുപത്തിയേഴ് സംസ്ഥാനങ്ങളും നേപ്പാളും ഉള്‍പ്പെടെ പതിനയ്യായിരം കിലോമീറ്റര്‍ ദൂരം അറുപതു ദിവസംകൊണ്ട് രഥയാത്രയ്ക്കും സമാപനം കുറിക്കും.
ശ്രീരാമദാസ മിഷന്‍റെ സ്ഥാപകനും അതുപോലെ കേരളാ ഹിന്ദൂസ് ഓണ്‍ഫ് നോര്‍ത്ത് അമേരിക്കയുടെ മാര്‍ഗദര്‍ശിയുമായിരുന്ന പൂജ്യ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍ ആയിരുന്നു 1991-ല്‍ ആദ്യ രാമരഥയാത്ര നയിച്ചത്. ആ യാത്ര ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് കന്യാകുമാരിയില്‍ സമാപനം കുറിച്ചു. അതിനുശേഷം 2018-ല്‍ അയോദ്ധ്യയില്‍ നിന്നുമാരംഭിച്ച് എട്ട് സംസ്ഥാനങ്ങളിലൂടെ നാല്പത്തിയൊന്നു ദിവസംകൊണ്ട് രാമേശ്വരത്ത് സമാപനം കുറിച്ചു. ഭഗവാന്‍ ശ്രീരാമന്‍റെ പതിനാലു മാസത്തെ വനവാസ സങ്കല്പമായിരുന്നു ഈ യാത്രയുടെ അടിസ്ഥാനം. പിന്നീട് രാമരാജ്യ രഥയാത്ര 2019-ല്‍ രാമേശ്വരത്തുനിന്നും ആരംഭിച്ച് പന്ത്രണ്ട് സംസ്ഥാനങ്ങള്‍ കടന്ന് നാല്‍പത്തിയൊന്നു ദിവസംകൊണ്ട് അയോദ്ധ്യയില്‍ സമാപനം കുറിച്ചു. സമാപനത്തോടനുബന്ധിച്ച് രാമരാജ്യ അഭിഷേകം നടത്തുകയും അതിനുശേഷം ശ്രീരാമദേവന്‍റെ കിരീടധാരണച്ചടങ്ങ് നിര്‍വ്വഹിക്കുകയും ചെയ്തു.
2018-ലും 2019-ലും രാമരഥയാത്ര നയിച്ചത് ശ്രീ ശക്തി ശാന്താനന്ത മഹര്‍ഷി ആയിരുന്നു.
ഈ വര്‍ഷത്തെ ഭഗവാന്‍ ശ്രീരാമന്‍റെ ദ്വിഗ്വിജയ യാത്ര ആസാദി കാ അമൃത മഹോത്സവത്തില്‍ നടത്തണമെന്നുള്ളത് മഹാ ഗുരുക്കന്‍മാരുടെ ആഗ്രഹമായിരിക്കാം. ദ്വിഗ്വിജയ യാത്ര വരും വര്‍ഷത്തില്‍ അശ്വമേധത്തോടെ പൂര്‍ത്തിയാകും.
ഈ ചരിത്രയാത്ര മഹത്തായ വിജയമാക്കുവാന്‍ എല്ലാ സന്യാസിവര്യന്‍മാരോടും ഹിന്ദു സംഘടനകളോടും ഭക്തരോടും സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.