മുംബൈ: നാവികസേനയുടെ കപ്പലായ ഐ.എൻ.എസ് റൺവീറിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് നാവികർ കൊല്ലപ്പെട്ടു. മുംബൈ ഡോക്യാർഡിലാണ് അപകടമുണ്ടായത്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് നേവി അറിയിച്ചു. മുംബൈ തുറമുഖത്ത് നാവിക കപ്പൽ എത്തുന്നതിന് മുമ്പാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയിൽ 20 നാവികർക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്.സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും നാവികസേന അറിയിച്ചു.ഗൺ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റ എല്ലാ നാവികരും നാവികസേനയുടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇൻഡേണൽ കംപാർട്ടുമെന്റിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്.