15 വയസുകാരിയെ പീഡപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റില്‍

sponsored advertisements

sponsored advertisements

sponsored advertisements

23 January 2022

15 വയസുകാരിയെ പീഡപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റില്‍

Janayugom Online

15 വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കമ്പംമെട്ട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്സ്റ്റ് ചെയ്യ്ത്ത്. കഴിഞ്ഞ ദിവസം വൈകുന്നേരം തോട്ടം തൊഴിലാളികളായ മാതാപിതാക്കൾ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പത്താം ക്ലാസുകാരിയായ മകളെ കാണാതെ വന്നു. പ്രദേശത്താകെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നാലെ പെൺകുട്ടിയുടെ മാതാപിതാക്കൾ കമ്പംമെട്ട് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ പോലീസ് പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തി. വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായി തെളിയുകയും ചെയ്തു. ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. പ്രതിയെ നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.