രതീഷ് അഞ്ചാലുംമൂട്
ശുദ്ധവായു നാല്പ്തു
രൂപയെന്നാദ്യം…
നാണൂറു പിന്നെ
നാലായിരം…
നാൽപ്പതിനായിരം
നാലുലക്ഷം പിന്നെ നാലുകോടി
ഹാ! വംശനാശം…
കാറ്റു ചികഞ്ഞു മാറ്റിയ
മാലിന്യക്കൂമ്പാരം
കത്തുന്നു ഭൂമിതൻ ഹൃദയം…
നിറയെ ഭാരം
പൊട്ടിച്ചിതറിയ ഭൂമി
മലിനമായോരാകാശം.
നാളെയിൽ നിന്നുമിന്നിലേക്ക്…
ഇന്നുരുകും നാളെയണയും
പുകയുയരും
അവർ തമ്മിൽ പഴിക്കും…
പിന്നെ കുമ്പസരിക്കും
നീ ശ്വസിക്കും ഞാൻ ശ്വസിക്കും…
അവയവങ്ങളിൽ
തേൾ കടിക്കും
ആശുപത്രികൾ
കെട്ടിപടുക്കും…
ചാനലിൽ പൊട്ടിത്തെറിക്കും…
വീണ്ടും നാളെയുടെ തുടക്കം…വാർത്ത
ബഡ്ജറ്റിൽ ശുദ്ധവായുവിന് വിലകൂടും.
