പുരസ്ക്കാര നിറവില്‍ ‘റബേക്ക സ്റ്റീഫന്‍റെ ചതുരമുറി 6.5 ഇഞ്ച്’ ((ചിത്രം കാണാം)

sponsored advertisements

sponsored advertisements

sponsored advertisements

24 May 2022

പുരസ്ക്കാര നിറവില്‍ ‘റബേക്ക സ്റ്റീഫന്‍റെ ചതുരമുറി 6.5 ഇഞ്ച്’ ((ചിത്രം കാണാം)

പി.ആർ.സുമേരൻ

കൊച്ചി: ഒരു മില്യണ്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് പുതിയ ചിത്രം ‘റബേക്ക സ്റ്റീഫന്‍റെ ചതുരമുറി 6.5 ഇഞ്ച്’.

വേറിട്ട പ്രമേയത്തിലെ ആവിഷ്ക്കാരത്താല്‍ ചിത്രം പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടുന്നു. സെന്‍സ ഇന്‍റര്‍നാഷണല്‍ ഫിലിം അവാര്‍ഡ്, 24 ഫ്രെയിം ഗ്ലോബല്‍ എക്സലന്‍സി ഫിലിം അവാര്‍ഡ്, തുടങ്ങിയ രാജ്യാന്തര ഫിലിം അവാര്‍ഡുകളില്‍ മികച്ച ഡയറക്ടര്‍, മികച്ച ചിത്രം, മികച്ച ഛായാഗ്രാഹകന്‍ തുടങ്ങിയ പുരസ്ക്കാരങ്ങള്‍ ‘റബേക്ക സ്റ്റീഫന്‍റെ ചതുരമുറി 6.5 ഇഞ്ച’് നേടി. കൂടാതെ പതിനെട്ടോളം രാജ്യാന്തര ഫിലിം ഫെസ്റ്റിവെലുകളിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. ആശ്വാസ് മൂവി പ്രൊഡക്ഷന്‍സ് ഇന്‍ അസോസിയേഷന്‍ വിത്ത് സപ്പന മൂവി ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ആശ്വാസ് ശശിധരന്‍ നിര്‍മ്മിച്ച് മുഹമ്മദ് സജീഷ് കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘റബേക്ക സ്റ്റീഫന്‍റെ ചതുരമുറി 6.5 ഇഞ്ച്’.
മോട്ടിവേഷന്‍ സ്വഭാവത്തിലുള്ള ഒരു വേറിട്ട മലയാളചിത്രമാണ് ‘റബേക്ക സ്റ്റീഫന്‍റെ ചതുരമുറി 6.5 ഇഞ്ച്’. ഏറെ സാമൂഹ്യപ്രാധാന്യമുള്ള വിഷയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. കുടുംബ ബന്ധങ്ങളും പുതിയ കാലത്തെ നമ്മുടെ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധികളും ആകുലതകളുമാണ് ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. മക്കളെ സ്നേഹിക്കുന്ന എല്ലാ മാതാപിതാക്കളും മക്കള്‍ക്കൊപ്പമിരുന്ന് കാണേണ്ട ചിത്രം തന്നെയാണ്’റബേക്ക സ്റ്റീഫന്‍റെ ചതുരമുറി 6.5 ഇഞ്ച്’.
ഛായാഗ്രഹണം- ടി. ഷമീർ മുഹമ്മദ്, എഡിറ്റിംഗ്- ഐജു അന്റു,കോ പ്രൊഡ്യൂസർ -ഷാജി ആലപ്പാട്ട്

അസോസിയേറ്റ് ഡയറക്ടർ -ശ്രീകുമാർ വള്ളംകുളം,മേക്കപ്പ് ലിബിൻ മോഹനൻ. കലാസംവിധാനം- മിൽക്ക് ബോട്ടിൽ ക്രിയേറ്റീവ്, രതീഷ് വണ്ടിപ്പെരിയാർ.വസ്ത്രാലങ്കാരം -ഷാജി കൂനമ്മാവ്. പ്രൊഡക്ഷൻ കൺട്രോളർ- നിസാർ മുഹമ്മദ്. പ്രൊജക്ട് ഡിസൈനർ -ജോസ് വരാപ്പുഴ. പ്രൊഡക്ഷൻ മാനേജർ- സജിത് സത്യൻ. ക്രിയേറ്റീവ് മീഡിയ -പപ്പ മൂവി ഡോം. അനഗ്ഡോട്ട് മുഹൈമിൻ.അസിസ്റ്റന്റ് ഡയറക്ടർ രശ്മി ആർ സ്റ്റിൽസ് അജീഷ് ആവണി. സ്റ്റുഡിയോ കെ സ്റ്റുഡിയോ കൊച്ചി. ഡിസൈനർ എം ഡിസൈൻസ്.
പുതുമുഖങ്ങളായ ധനു ദേവിക, രമ്യ രഘുനാഥൻ, പൂജ അരുൺ, സായ് വെങ്കിടെഷ്, എന്നിവരാണ് അഭിനേതാക്കൾ