യുക്രൈനില്‍ നിന്നും പലായനം ചെയ്തത് ഒരു ലക്ഷത്തിലധം പേരെന്ന് യു എന്‍

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

25 February 2022

യുക്രൈനില്‍ നിന്നും പലായനം ചെയ്തത് ഒരു ലക്ഷത്തിലധം പേരെന്ന് യു എന്‍

കീവ്: ഒരു ലക്ഷത്തിലധികം യുക്രൈന്‍ ജനങ്ങള്‍ വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്തുകഴിഞ്ഞെന്ന് യു എന്‍ റെഫ്യൂജി ഏജന്‍സി.

വീടുപക്ഷേിച്ച് ഇറങ്ങിയവരില്‍ ആയിരക്കണക്കിന് ആളുകള്‍ രാജ്യത്തിന്റെ അതിര്‍ത്തി കടന്നിട്ടുണ്ടെന്നാണ് യുഎന്നിന്റെ കണക്ക്. പിഞ്ചു കുഞ്ഞുങ്ങളെയും കൈയ്യിലെടുത്ത് ദാഹജലവും പേറി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന യുക്രൈന്‍ അഭയാര്‍ഥികള്‍ ലോകത്തിന്റെ നോവായി മാറുകയാണ്.

സ്ഥിതിഗതികള്‍ അതിവേഗം വഷളാകുന്ന പശ്ചാത്തലത്തില്‍ റെഫ്യൂജി ഹൈക്കമ്മീഷന്‍ വലിയ ആശങ്ക പ്രകടിപ്പിക്കുകയും അയല്‍രാജ്യങ്ങളോട് അതിര്‍ത്തികള്‍ തുറന്നുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. യുക്രൈനില്‍ നിന്നെത്തുന്ന അഭയാര്‍ഥികള്‍ക്ക് എല്ലാവിധ സഹായവും ചെയ്തുകൊടുക്കാന്‍ അയല്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട് സജ്ജീകരണങ്ങള്‍ ഒരുക്കിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.