‘ജയ്‌ലറി’ല്‍ രജനിയുടെ നായികയാകാന്‍ തമന്ന

sponsored advertisements

sponsored advertisements

sponsored advertisements

16 August 2022

‘ജയ്‌ലറി’ല്‍ രജനിയുടെ നായികയാകാന്‍ തമന്ന

രജനികാന്ത് ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജയ്‌ലര്‍’. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ തന്നെ വലിയ സ്വീകാര്യത നേടിയിരുന്നു. ഇപ്പോള്‍ ഇതാ രജനികാന്തിന്റെ നായിക തമന്നയാണ് എന്നാണ് പുറത്തുവന്നിരിക്കുകയാണ്.

ചെന്നൈയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തില്‍ രജനികാന്ത് ഉടന്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം. ശിവകാര്‍ത്തികേയന്‍, പ്രിയങ്ക മോഹന്‍, രമ്യ കൃഷ്ണന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവ രാജ് കുമാറായിരിക്കും ചിത്രത്തില്‍ വില്ലനായി എത്തുക.

സണ്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയ്‌ലര്‍ നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ രചനയും നെല്‍സണ്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ജയ്ലറില്‍ 148 കോടി രൂപയാണ് രജനികാന്തിന്റെ പ്രതിഫലമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഈ വിവരം ശരിയാണെങ്കില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി രജനി മാറും. രജനികാന്തിന്റെ 169-ാം ചിത്രമാണ് ജയ്‌ലര്‍.