ബ്രദര്‍ റെജി കൊട്ടാരം ടീം നയിക്കുന്ന നോമ്പുകാല വാർഷിക ധ്യാനം ഷിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോനാ ദൈവാലയത്തിൽ

sponsored advertisements

sponsored advertisements

sponsored advertisements

3 April 2022

ബ്രദര്‍ റെജി കൊട്ടാരം ടീം നയിക്കുന്ന നോമ്പുകാല വാർഷിക ധ്യാനം ഷിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോനാ ദൈവാലയത്തിൽ

ബിനോയി സ്റ്റീഫൻ കിഴക്കനടി

ഷിക്കാഗോ : ഷിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോനാ ദൈവാലയത്തിൽ 2022 ഏപ്രിൽ 8 മുതൽ 10 വരെ ഈസ്‌ററിനു മുന്നോടിയായുള്ള നോമ്പുകാല വാർഷിക ധ്യാനം നടക്കും. അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍ റജി കൊട്ടാരമാണ് ധ്യാന ശുശ്രുഷകൾക്ക് നേത്യുത്വം നൽകുന്നത്. കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക വിഭാഗമായി ശനി, ഞായർ ദിനങ്ങളിൽ ധ്യാനം ക്രമീകിരിച്ചിട്ടുണ്ട്.

ഏപ്രിൽ 8 ന് വൈകിട്ട് ആറു മുതൽ ഒൻപത് വരെയും, 9 ന് രാവിലെ 10 മുതൽ വൈകിട്ട് 7 വരേയും, 10 ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരേയുമാണ് ധ്യാനം ക്രമീകിരിച്ചിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ കുമ്പസാരിക്കുന്നതിനുള്ള അവസരമുണ്ടായിരിക്കുന്നതാണ്. ധ്യാനത്തിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഫൊറോനാ വികാരി വെരി. റവ. ഏബ്രഹാം മുത്തോലത്ത് അറിയിക്കുന്നു.