ചിക്കാഗോ:മോർട്ടൺഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ഏപ്രിൽ 16 ന് “സെ.മേരീസ് ചാരിറ്റി സ്റ്റോർ” എന്ന പേരിൽ റിലീജിയസ് സ്റ്റോർ ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ. തോമസ് മുളവനാൽ സ്റ്റോറിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിക്കുകയും പ്രവർത്തന ഉദ്ഘാടനം നടത്തുകയും ചെയ്തു.
വിശ്വാസജീവിതത്തിൽ അനിവാര്യമായ ഭക്ത വസ്തുക്കൾ, ആത്മീയ പുസ്തകങ്ങൾ, തിരുസ്വരൂപങ്ങൾ, വേദപുസ്തകം തുടങ്ങി നിരവധി സാധനങ്ങൾ സ്റ്റോറിൽ ലഭ്യമായിരിക്കും.
ഇടവക സ്ഥാപനം മുതൽ ആഗാപ്പ സ്റ്റോർ എന്ന എന്നപേരിൽ പ്രവർത്തിച്ചിരുന്ന പുതിയ സ്റ്റോറിന്റെ നടത്തിപ്പ് ശ്രീ. ജോസ് പിണർക്കയുടെ മേൽനോട്ടത്തിലായിരിക്കും.
വിറ്റുവരവിലൂടെ ഉണ്ടാകുന്ന വരുമാനങ്ങൾ ഇടവകയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതാണെന്ന് ഇടവക വികാരി ഫാ.തോമസ് അറിയിച്ചു.
റിപ്പോർട്ട്:
സ്റ്റീഫൻ ചൊളളംമ്പേൽ (പി.ആർ ഒ)