ബിജെപിക്കെതിരെ ദേശീയതലത്തിലെ വിശാല സഖ്യം സ്വാഗതാർഹം: രമേശ് ചെന്നിത്തല

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

5 April 2022

ബിജെപിക്കെതിരെ ദേശീയതലത്തിലെ വിശാല സഖ്യം സ്വാഗതാർഹം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബിജെപിക്കെതിരെ ദേശീയതലത്തിലെ വിശാല സഖ്യം സ്വാഗതാർഹമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തെ മതേതര കക്ഷികളെ ഒരുമിപ്പിക്കാൻ കോൺഗ്രസിന് സാധിക്കും. ഒരു മതേതര കൂട്ടായ്മയായി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തം സിപിഐഎമ്മിന് ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കോൺഗ്രസ്-സിപിഐഎം രാഷ്ട്രീയ മത്സരം നടക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ദേശീയ തലത്തിൽ ബിജെപി ഉയർത്തുന്ന വർഗീയതയ്‌ക്കെതിരെ വിശാല സഖ്യം അനിവാര്യമാണ്. സിപിഐഎം പാർട്ടി കോൺഗ്രസ് ഈ നിലപാടിലേക്ക് എത്തേണ്ട സാഹചര്യമാണ് ഇന്നുള്ളത്. സഹായകരമായ നിലപാട് സിപിഐഎം സ്വീകരിക്കുമെന്ന് കരുതുന്നതായും ചെന്നിത്തല കൂട്ടിച്ചേർത്തു.