ഭാഷയെന്നുമോർക്കണം
മാതൃഭാഷയോർക്കണം.
അമ്മയായ നന്മയായ
മാതൃ ഭാഷയോർക്കണം.
മലയാള ഭാഷ നമ്മളെ
പറക്കമുറ്റിയതാക്കവേ
പറന്നു നമ്മൾ പോയതും
തിരികെ വന്നതില്ല നാം.
ലോകഭാഷ നമ്മളെ
കവർന്നു കൊണ്ടു പോയതോ.?
ഭാഷകൊണ്ടു ഭാഷയെ
മലിനമാക്കും കാഴ്ച്ചയോ?
അക്ഷരമാലതൻ
മുത്തുകൾ കൊഴിഞ്ഞു
മറവിയിൽ വീഴവേ
വീണ്ടുമൊന്നു കോർത്തെടുക്കു-
വാനാർക്കുമില്ല നേരമേ
പിറന്ന നാടിൻ
ഭാഷയിലൂറ്റം കൊള്ളണം
നമ്മൾ കൂട്ടരേ
ഏതു ദേശമാകിലും
മാതൃഭാഷയോർക്കണം
മലയാളമെന്ന നമ്മുടെ
മാതൃഭാഷയോർക്കണം