Chicago
CHICAGO, US
-12°C

മിസോറി സിറ്റി മേയർ സെന്റ് ആൻസിന്റെ പൂർവ വിദ്യാർത്ഥി ; വീണ്ടും എൽപിക്കാരനായി റോബിൻ ഇലക്കാട്ട്

sponsored advertisements

sponsored advertisements

sponsored advertisements

20 January 2023

മിസോറി സിറ്റി മേയർ സെന്റ് ആൻസിന്റെ പൂർവ വിദ്യാർത്ഥി ; വീണ്ടും എൽപിക്കാരനായി റോബിൻ ഇലക്കാട്ട്

ടെക്സസ് ,മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിന്റെ കടന്നുവരവ് കോട്ടയം സെന്റ് ആൻസ് എൽപി സ്കൂളിലെ കുട്ടികളുടെ മുഖത്ത് അമ്പരപ്പും ആഹ്ളാദവും നിറച്ചു. മേയറുടെ മനസിൽ ഓർമകൾ നിറഞ്ഞാടി, കോട്ടയം സെന്റ് ആൻസ് എൽ പി സ്കൂളിലെ ക്ലാസ് മുറികളിൽ കയറിയിറങ്ങി ബഞ്ചിലിരുന്നു .കൊച്ചുകുട്ടികൾക്കൊപ്പം മണിക്കൂറുകൾ അദ്ദേഹം ചെലവഴിച്ചു. മിസോറി സിറ്റി മേയർക്ക് കോട്ടയത്ത് സെന്റ് ആൻസ് എൽപി സ്കൂളുമായി എന്ത് ബന്ധം? ബന്ധമുണ്ടെന്ന് അദ്ദേഹത്തിന്റെ വരവ് വ്യക്തമാക്കുന്നു.

മിസോറി സിറ്റി മേയറായി രണ്ടാം തവണയും ജയിച്ച മലയാളിയായ റോബിൻ ഇലക്കാട്ട് കോട്ടയം സ്വദേശിയാണ്.അദ്ദേഹം കോട്ടയം  സെന്റ് ആൻസ് എൽപി സ്‌കൂളിലെ ലെ പൂർവവിദ്യാർഥിയാണ്. ഒന്നു മുതൽ നാലു വരെ പഠിച്ച സെന്റ് ആൻസിലേക്കാണ് അദ്ദേഹം ഇന്നലെ കടന്നു വന്നത്. കുട്ടികൾ പൊന്നാട അണിയിച്ചും പൂമാല അണിയിച്ചും സ്വീകരിച്ചു. രാവിലെ പത്തിനു വന്ന അദ്ദേഹം രണ്ട് മണിക്കൂറുകൾ കുട്ടികളുമായി ക്ലാസിലുണ്ടായിരുന്നു. ബഞ്ചിലിരുന്നും, ബോർഡിലെഴുതിയും അദ്ദേഹം കുട്ടികൾക്കൊപ്പം കൂടി. കുട്ടികളുടെ പഠനത്തെ കുറിച്ചു ചോദിച്ചറിഞ്ഞ അദ്ദേഹം പഠിക്കാനും കഴിവുകൾ തെളിയിക്കാനും കുട്ടികളെ ഉപദേശിച്ചു. കേക്ക് മുറിച്ചും കുട്ടികളൊടൊപ്പം സന്തോഷം പങ്കുവച്ചു.അദ്ദേഹത്തിനുവേണ്ടി കുട്ടികൾ വിവിധ കലാപരിപാടികളാണ് ഒരുക്കിയത്. ഹെഡ്മിസ് സിസ്റ്റർ ഇമ്മാനുവേൽ പ്രകാശും സ്കൂൾ ലീഡർ തെരേസ എം വരാപ്പിള്ളിയും അധ്യാപകരും മുൻ പി ടി എ പ്രസിഡന്റ് ജോയി ജോസഫും എല്ലാ പരിപാടികൾക്കും മേൽനോട്ടം വഹിച്ചു മുന്നിലുണ്ടായിരുന്നു.

1977 മുതലാണ് റോബിൻ ഇലക്കാട്ട് സെന്റ് ആൻസിൽ പഠിച്ചത്. പിതാവ് മിലിട്ടറിയിലിരുന്നു. കുറുമുള്ളൂർ സ്വദേശിയായിരുന്നുവെങ്കിലും അമ്മ കോട്ടയം ജില്ലാ ആശുപത്രിയിലെ നഴ്സായിരുന്നതു കൊണ്ട് റോബിൻ സെന്റ് ആൻസിലാണ് പഠിച്ചത്. രാവിലെ അമ്മയ്ക്കൊപ്പമാണ് റോബിൻ സ്കൂളിലെത്തിയിരുന്നത്. അന്നു പഠിപ്പിച്ചിരുന്ന സിസ്റ്റർമാരായ ബീയാട്രിസ്, സിസ്റ്റർ ജൂലി എന്നിവരെ റോബിൻ ഓർക്കുന്നു. ഒരു പിടിനല്ല ഓർമകൾ മാത്രമാണ് സ്കൂൾ സമ്മാനിച്ചതെന്ന് പറയാൻ റോബിൻ മടിച്ചില്ല.ഹൂസ്റ്റൻ മിസോറി സിറ്റി മേയറായി മലയാളിയായ റോബിൻ ഇലക്കാട്ട് രണ്ടാം തവണാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സെന്റ് ആൻസ് എൽ പി സ്കൂളിലെ സന്ദർശനത്തിന് ശേഷം അദ്ദേഹം സോഷ്യൽ മീഡിയയിൽ ഇങ്ങനെ എഴുതി …..
“Proud to be an Alumni of St. Anne’s English Medium LP school in Kottayam, India about 45 years ago. A special thank you to Sr. Emmanuel Prakash, the current Principal of this school for tracking me down and inviting me to visit the school. This is my first time going back and I was able to share the bench with the current students. As someone being in politics today, one gets invited to many events and functions. I had the privilege to meet and speak with many dignitaries but this ranks a special place in my heart. They even had a cake to celebrate my recent birthday and putting together a dance performance. I’m so proud of the school, teachers and faculty for the 102 years in the making of St. Anne’s in Kottayam. I am told that when I attended the school there were over 400 + students to only 82 enrollments due to competition. I made it a point to not wait another 45 years to visit again “
Robin Elackatt