മിസ്സൂറി സിറ്റി മേയറായി റോബിൻ ഇലക്കാട്ട് വീണ്ടും മത്സരിക്കുന്നു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


5 August 2022

മിസ്സൂറി സിറ്റി മേയറായി റോബിൻ ഇലക്കാട്ട് വീണ്ടും മത്സരിക്കുന്നു

സ്വന്തം ലേഖകൻ

മിസ്സൂറി സിറ്റി / ടെക്സാസ് :മിസ്സൂറി സിറ്റി മേയറായി മലയാളിയായ റോബിൻ ഇലക്കാട്ട് വീണ്ടും മത്സരിക്കുന്നു. 2022 ആഗസ്റ്റ് ഒന്നിന് ടെക്സാസിലെ മിസ്സൂറി സിറ്റിയുടെ മേയറായി തന്റെ രണ്ടാം ടേമിനുള്ള നാമനിർദ്ദേശപത്രിക അദ്ദേഹം സമർപ്പിച്ചു. ആ അസുലഭ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ അദ്ദേഹത്തിന്റെ പിതാവ് ഫിലിപ്പ് ഇലക്കാട്ട് ഒപ്പം എത്തിയതും വ്യത്യസ്തമായി. ജീവിതത്തിലെ ഏറ്റവും ധന്യമായ ഒരു നിമിഷം തന്റെ പിതാവിനെ സാക്ഷിയാക്കി പ്രാവർത്തികമാക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന്റോബിൻ പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷം മിസ്സൂറി സിറ്റിയുടെ സുവർണ്ണ കാലമാക്കിമാറ്റുവാൻ റോബിൻ ഇലക്കാട്ടിന് സാധിച്ചിട്ടുണ്ട്. കൗൺസിൽ അംഗങ്ങളും, സിറ്റി സ്റ്റാഫ് അംഗങ്ങളും കഴിഞ്ഞ രണ്ടു വർഷമായി ആത്മാർത്ഥമായ പ്രവർത്തനങ്ങളിൽ ആയിരുന്നു.
കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ ആറ് വർഷം മിസ്സൂറി സിറ്റി കൗൺസിലിലും, രണ്ട് വർഷം മേയറായും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ അമേരിക്കൻ സമൂഹത്തിനും, ഇതര സമൂഹത്തിനും മാതൃകയായിരുന്നു. സിറ്റിയുടെ ബോർഡുകൾ സുസജ്ജമാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കൃത്യതയാർന്ന പ്രവർത്തനങ്ങളാണ് റോബിൻ ഇലക്കാട്ട് സംഘടിപ്പിച്ചത്.

കഴിഞ്ഞ രണ്ട് വർഷമായി തന്റെ ഭരണകാലത്ത് മിസ്സൂറി സിറ്റി നിവാസികൾ തന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനും, പിന്തുണയ്ക്കും എക്കാലവും താൻ കടപ്പെട്ടനായിരിക്കും. ഇത്രത്തോളം വൈവിദ്ധ്യമാർന്നതും കരുതലുള്ളതുമായ ഒരു കമ്മ്യൂണിറ്റിയുടെ മേയറായി ഇരിക്കുവാൻ സാധിച്ചത് ഭാഗ്യം.മിസ്സൂറി സിറ്റിയെ ഒരു ഹോം സിറ്റിയായി വളർത്തിയെടുക്കുവാൻ സാധിച്ചു. ബിസിനസ്സുകാർക്കും, താമസക്കാർക്കും മേയർ എന്ന നിലയിൽ എല്ലാത്തരത്തിലുമുള്ള നേട്ടങ്ങൾ എത്തിക്കുന്നതിന് കഴിഞ്ഞു. ആരംഭിച്ച പ്രോജക്ടുകൾ പൂർത്തിയാക്കുവാനും മിസ്സൂറി നഗരത്തിന് കൂടുതൽ വിജയവും, നേട്ടങ്ങളും കൊണ്ടുവരാൻ രണ്ടാം ടേം കൂടി വിജയിക്കേണ്ടതുണ്ട്. തന്റെ സഹപ്രവർത്തകരോടൊപ്പം സിറ്റി കൗൺസിലിന്റെയും പ്രവർത്തനങ്ങൾ പരിപൂർണ്ണ വിജയത്തിലെത്തിക്കുവാൻ തന്നെ വിജയിപ്പിക്കണമെന്ന് റോബിൻ ഇലക്കാട്ട് അഭ്യർത്ഥിച്ചു.

രണ്ടാം ടേമിലേക്ക് മത്സരിക്കുന്നതിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് തന്റെ പിതാവിനെക്കൂടി ആ ചടങ്ങിൽ പങ്കെടുപ്പിക്കുവാൻ സാധിച്ചതിൽ സന്തോഷം . അമ്മയുടെ അസാന്നിദ്ധ്യം അല്പം വിഷമമുണ്ടാക്കിയെങ്കിലും പിതാവിന്റെ അനുഗ്രഹത്തോടെ പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിക്കുവാൻ കഴിഞ്ഞതായി റോബിൻ ഇലക്കാട്ട് പറഞ്ഞു.
മിസ്സൂറി സിറ്റിയിലെ ഓരോ പൗരന്മാരെയും , ബിസിനസ്സുകാരെയും നേരിട്ടു കാണാൻ ശ്രമിക്കും. ഈ സിറ്റിയെ എല്ലാ പൗരന്മാർക്കും ജീവിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച സ്ഥലമാക്കി മാറ്റുവാൻ പുതിയ പ്രോജക്ടുകൾ കൊണ്ടുവരും.
തന്റെ നാളിതുവരെയുള്ള നേട്ടത്തിന് പിന്നിൽ അമേരിക്കൻ സമൂഹത്തോടും, ഇന്ത്യാക്കാരോടും, വിശിഷ്യ മലയാളി സമൂഹത്തോടും നന്ദിയുണ്ട്. തുടർന്നും ഇന്ത്യൻ, മലയാളി സമൂഹത്തിന്റെ പിന്തുണ ആവശ്യമെന്നും അദ്ദേഹം അറിയിച്ചു.

സിറ്റിയിലെ ബിസിനസ്സുകാരൻ കൂടിയായ റോബിൻ ഇലക്കാട്ടിന്റെ ജീവിത വിജയത്തിന് പിന്നിൽ ഭാര്യ ടീനയുടെയും 2 മക്കളുടെയും അദൃശ്യമായ പിന്തുണയുണ്ട്. കുടുംബവും കുടുംബ മൂല്യങ്ങളും ജീവിത വിജയത്തിന് അതിന്റേതായ ഗുണം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുവാൻ എല്ലാ വോട്ടർമാരുടെയും സഹായം റോബിൻ ഇലക്കാട്ട് അഭ്യർത്ഥിച്ചു .

റോബിൻ ഇലക്കാട്ട്
റോബിൻ ഇലക്കാട്ടും,പിതാവ് ഫിലിപ്പ് ഇലക്കാട്ടും

റോബിൻ ഇലക്കാട്ട് കുടുംബത്തോടൊപ്പം