റോക്‌ ലാൻഡ് സെന്റ് .മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരി .കന്യാ മറിയത്തിന്റെ തിരുന്നാൾ ഭക്തിനിർഭരമായി

sponsored advertisements

sponsored advertisements

sponsored advertisements


15 September 2022

റോക്‌ ലാൻഡ് സെന്റ് .മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരി .കന്യാ മറിയത്തിന്റെ തിരുന്നാൾ ഭക്തിനിർഭരമായി

ജസ്റ്റിൻ ചാമക്കാല

ന്യൂയോർക്:സെപ്റ്റ,9,10, 11 ,തീയതികളിൽ (വെള്ളി ,ശനി ,ഞായർ )പരി: .കന്യാ മറിയത്തിന്റെ പിറവി തിരുന്നാൾ റോക്‌ലാൻഡ് സെന്റ് .മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഭക്തി സാന്ദ്രമായി ആഘോഷിച്ചു. ഇടവക വികാരി ഫാ .ഡോ. ബിബി തറയിൽ തിരുന്നാളിന്റെ പ്രധാന ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു കൊടിയേറ്റി ,ഇടവകയുടെ അഞ്ചാം വാർഷിക തിരുന്നാൾ കൂടിയായിരുന്നു . .ഇടവകയിലെ 10 വനിതകളാണ് ഇക്കുറി പ്രസുദേന്തിമാരായത്.സെപ്റ്10 ശനിയാഴ്ച രാവിലെ മുതൽ “പിടിയുരുട്ടു” മഹോത്സവും നടന്നു . വൈകിട്ട് 6 ന് ഇംഗ്ലീഷ് കുര്ബാനയും പ്രസംഗവും ബഹു ,ഫാ:ജോസഫ് അലക്‌സിന്റെ കാർമികത്വത്തിൽ നടന്നു . രാത്രി7 .30 ന് ആരംഭിച്ച കാർണിവൽ നൈറ്റ് യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . തിരുന്നാൾ ദിവസം സെപ്.11 ഞായറാഴ്ച 3 പിഎം നു ആഘോഷമായ തിരുന്നാൾ കുർബാന ബഹു. ഫാ .ബോബൻ വട്ടംപുറത്തച്ചന്റെ കാർമികത്വത്തിൽ ഭക്‌തി നിർഭരമായി .തിരുന്നാൾ സന്ദേശവുംബഹു. ഫാ .ബോബൻ വട്ടംപുറത്തച്ചൻ നൽകി ..ഇടവകയുടെ സ്വന്തം സെന്റ് .മേരീസ് ബീറ്റ്‌സ് ചെണ്ടമേളം പെരുന്നാളിന് നിറം ചാർത്തി …തുടർന്ന് പരി .കുർബാനയുടെ ആശിർവാദവും അടുത്ത വർഷത്തെ തിരുന്നാൾ ഏറ്റു നടത്തുന്ന ഇടവകയിലെ പത്തു കുടുംബങ്ങളുടെ പ്രെസുദേന്തി വാഴ്ചയും നടന്നു . പ്രാർഥന ശുശ്രുഷകൾക്ക് ശേഷം സ്‌നേഹ വിരുന്നോടെ തിരുന്നാൾ സമാപിച്ചു ….