റോക്‌ ലാൻഡ് സെന്റ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരി . കന്യാമറിയത്തിന്റെ തിരുന്നാൾ

sponsored advertisements

sponsored advertisements

sponsored advertisements

10 September 2022

റോക്‌ ലാൻഡ് സെന്റ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരി . കന്യാമറിയത്തിന്റെ തിരുന്നാൾ

ജസ്റ്റിൻ ചാമക്കാല
ന്യൂയോർക് :റോക്കലാൻഡിലുള്ള സെയിന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ (46 conklin ave Haverstraw NY ) പരി .കന്യാമറിയതിന്റെ തിരുന്നാൾ സെപ്: 9 ,10, 11 തീയതികളിൽ ഭക്തിനിർഭരമായി കൊണ്ടാടുന്നു .ഇടവകയുടെ അഞ്ചാം വാർഷിക തിരുന്നാൾ കൂടിയാണ്. .ഇടവകയിലെ 10 വനിതകളാണ് ഇക്കുറി പ്രസുദേന്തിമാരായത്. അവർക്കൊപ്പം 5 കൂടാര യോഗങ്ങളിലെ അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു. സെ 5 മുതൽ 8 വരെ ആരാധനയും ലതിഞ്ഞും വി:കുർബാനയും ദേവാലയത്തിൽ നടക്കുന്നു. സെപ്റ് 9 വെള്ളിയാഴ്ച ഇടവക വികാരി ബഹു .ഫാ .ഡോ . ബിബി തറയിൽ തിരുന്നാളിന്റെ കൊടിയുയർത്തും തുടർന്ന് വി .കുര്ബാനയും ബൈബിൾ കൺവെൻഷനും ഉണ്ടായിരിക്കും. സെപ്റ്10 ശനിയാഴ്ച രാവിലെ മുതൽ “പിടിയുരുട്ടു” മഹോത്സവും നടത്തുന്നു. വൈകിട്ട് 6 ന് ഇംഗ്ലീഷ് കുര്ബാനയും പ്രസംഗവും ബഹു ,ഫാ:ജോസഫ് അലക്‌സിന്റെ കാർമികത്വത്തിൽ നടക്കും. രാത്രി7 .30 ന് കാർണിവൽ നൈറ്റ് ഉണ്ടായിരിക്കും. തിരുന്നാൾ ദിവസം സെപ്.11 ഞായറാഴ്ച 3 പിഎം നു ആഘോഷമായ തിരുന്നാൾ കുർബാന ബഹു. ഫാ .ബോബൻ വട്ടംപുറത്തച്ചന്റെ കാർമികത്വത്തിൽ. തുടർന്ന് ആഘോഷമായ തിരുന്നാൾ പ്രദക്ഷണവും ചെണ്ടമേളവും സ്‌നേഹവിരുന്നോടെ പെരുന്നാൾ സമാപിക്കും കൂടുതൽ വിവരങ്ങൾക്ക് സിബി മണലേൽ 8458257883 , ജോസഫ് കീഴങ്ങാട്ട് 8456716677 സഞ്ജു കൊല്ലറേട്ട് 9143361779 ബഹു .ഫാ. ബിബിതറയിൽ 773 943 2290