റോക് ലാൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ സുവിശേഷ പ്രസംഗവും വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും ആചരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements


25 August 2022

റോക് ലാൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ സുവിശേഷ പ്രസംഗവും വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും ആചരിച്ചു

സഫേൺ, ന്യൂയോർക്ക്.: റോക്ലാൻഡ് സെന്റ് മേരീസ് ഓര്ത്തഡോക്സ് ദേവാലയത്തില് വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും സുവിശേഷ പ്രസംഗവും ഓഗസ്റ്റ് 12, 13, 14 (വെള്ളി, ശനി ഞായർ ) തീയതികളില് വിവിധ പരിപാടികളോടെ വളരെ വിപുലമായി ആഘോഷിച്ചു. കോവിഡ് വ്യാപനം അല്പം ശമിച്ചിരിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് വിവിധ ദിവസങ്ങളിലായി ക്രമീകരിച്ച കൺവെൻഷനിലും പെരുനാൾ ആഘോഷങ്ങളിലും അനുബന്ധ പരിപാടികളിലും ഇടവകയിലെ ഭക്തജനങ്ങൾ വളരെ സജീവമായി പങ്കെടുത്തു. ആരാധനാ സമൂഹത്തിന്റെ ആത്മാർത്ഥമായ സഹകരണം കൊണ്ടും സാന്നിധ്യം കൊണ്ടും പ്രാർത്ഥന കൊണ്ടും പെരുനാൾ ഭക്തിസാന്ദ്രമായി
ഓഗസ്റ്റ് 7-ാം തീയതി ഞായറാഴ്ച വിശുദ്ധ കുര്ബാനയ്ക്കുശേഷം വികാരി ഫാ. ഡോ. രാജു വര്ഗീസ് കൊടിയേറ്റി പെരുനാൾ ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു

ഓഗസ്റ്റ് 12ന് വെള്ളിയാഴ്ച വൈകിട്ട് സന്ധ്യനമസ്കാരം, ഗാനശുശ്രുഷ എന്നിവയെ തുടർന്ന് സൂം വഴി അനുഗ്രഹീത സുവിശേഷകനായ റവ.ഫാ. ഡോ. വര്ഗീസ് വര്ഗീസ് വചനപ്രബോധനം നടത്തി.

13th ശനിയാഴ്ച വൈകിട്ട് ബഹുമാനപ്പെട്ട ഏഴോളം വൈദീകരുടെ സാന്നിധ്യത്തിൽ പ്രാർത്ഥനയ്ക്കും ഗാനശുശ്രുഷക്കും ശേഷം റവ.ഫാ ഗീവർഗീസ് വർഗീസ് (ബോബി അച്ചൻ) കൺവെൻഷൻ പ്രസംഗം നടത്തി. തുടർന്ന്‌ ദീപങ്ങളേന്തി ഭക്തിയുടെ ചൈതന്യം നിറച്ച് റാസയും ആശീര്വാദവും നടന്നു.
പെരുന്നാള് ദിവസമായ 14th ഞായറാഴ്ച രാവിലെ പ്രാർത്ഥനയ്ക്കും വിശുദ്ധ കുർബ്ബാനക്കും വെരി റവ. ചെറിയാൻ നീലങ്കൽ കോർ- എപ്പിസ്‌കോപ്പോസ് നേതൃത്വം നൽകി. തുടർന്ന്‌ വിശ്വാസി സമൂഹം മുത്തുക്കുടകളുടെയും പരമ്പരാഗത ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പള്ളിയും സമീപത്തെ വിഥീകളിലൂടെ ചുറ്റി വർണ്ണാഭമായ റാസയും, ശ്ലഹീക വാഴ്വും നടന്നു.
പെരുന്നാൾ സമാപന സമ്മേളനത്തിൽ 2022 ലെ ഹൈസ്കൂൾ, കോളേജ് ഗ്രാഡ്യൂയറ്റ്സ്നെയും , ഇടവകയിലെ മുതിർന്ന വരെയും ആദരിച്ചു. മർത്തമറിയം സമാജം ഭദ്രാസനാതലത്തിൽ 40 വര്ഷം പിന്നിട്ട അംഗങ്ങളെ പ്ര ത്യേകം ആദരിച്ചു. 2020 & 2021 വർഷങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ട്രസ്റ്റീ മിസ്റ്റർ ജ്യോതിഷ് ജേക്കബ്, സെക്രട്ടറി മിസ്റ്റർ ജോ അലക്സാണ്ടർ എന്നിവരെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. ആണ്ടുതോറും പോലെ ഈ വര്ഷം ഒക്ടോബര് 22 നു നടത്തുന്ന 5k യുടെ വെബ്സൈറ്റ് വികാരി ഫാ. ഡോ. രാജു വര്ഗീസ് ലോഞ്ച് ചെയ്തു. സെക്രട്ടറി ഡോ. റെബേക്കാ പോത്തൻ നന്ദി പ്രകാശിപ്പിച്ചു.തുടര്ന്ന് സ്നേഹവിരുന്നും പെരുന്നാൾ ലേലം എന്നിവയും ഉണ്ടായിരുന്നു ഇടവക ജനങ്ങളോടൊപ്പം സഹോദര ഇടവകകളില് നിന്നും വളരെയധികം ഭക്തജനങ്ങള് കൺവെൻഷനിലും പെരുന്നാളിലും സംബന്ധിച്ച് അനുഗ്രഹീതരായി.
ഫാ. ഡോ. രാജു വര്ഗീസ് (വികാരി), ശ്രീ ജോൺ വർഗീസ്: (ട്രസ്റ്റി), ഡോ.റിബേക്ക പോത്തൻ: (സെക്രട്ടറി) , എന്നിവർക്കൊപ്പം കൺവീനർ മിസ്റ്റർ മത്തായി ചാക്കോയും, കോ ഓര്ഡിനേറ്റര് ഡോ.സുജാ പോത്തനും ഈ വർഷത്തെ കൺവെൻഷനും പെരുന്നാൾ ആഘോഷങ്ങൾക്കും നേതൃത്വം നൽകി .

വാർത്ത നൽകിയത്: ചർച്ച് പിആർഒ മത്തായി ചാക്കോ