ആഗസ്റ്റ് 15-ന്റെ പ്രഭാതം ഒരു സാധാരണ പ്രഭാതമല്ല:മിസ്സൂറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്

sponsored advertisements

sponsored advertisements

sponsored advertisements

14 August 2022

ആഗസ്റ്റ് 15-ന്റെ പ്രഭാതം ഒരു സാധാരണ പ്രഭാതമല്ല:മിസ്സൂറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്

ന്ത്യ സ്വാന്തന്ത്ര്യത്തിന്റെ സുവർണ്ണ ദിനമായ ആഗസ്റ്റ് 15-ന്റെ പ്രഭാതം വെറുമൊരു സാധാരണ പ്രഭാതമമല്ലെന്നു മിസ്സൂറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്.ഇന്ത്യ സ്വാതന്ത്യം പ്രാപിച്ചിട്ട് എഴുപത്തിയഞ്ച് വർഷം പിന്നിടുമ്പോൾ നാം പലതും വീണ്ടും ഓർമ്മിച്ചെടുക്കുന്നു . കോളനി ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി നിസ്വാര്‍ത്ഥമായി പോരാടുകയും നമ്മുടെ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്ത നമ്മുടെ ധീരരായ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചും ഈ ദിവസം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ വര്‍ഷം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, ഈ വര്‍ഷങ്ങളിലെല്ലാം നമ്മുടെ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചുവെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. സൈനികം, വിദ്യാഭ്യാസം, കായികം,സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ മേഖലകളിലും ഇന്ത്യ തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. മുന്നോട്ടുള്ള വഴി വികസനവും സമൃദ്ധിയും നിറഞ്ഞതാവണം. ആഗോളതലത്തില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തുന്നതില്‍ സ്തുത്യര്‍ഹമായ പങ്കു വഹിച്ച , ഇന്ത്യയെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണമായ നിരവധി വ്യക്തിത്വങ്ങളെ ഈ അവസരത്തിൽ ഓർമ്മിക്കണം .വൈവിധ്യങ്ങളുടെ ഇന്ത്യയിൽ നിന്ന് ലോകം മുഴുവൻ പ്രകശം പരത്തുന്ന പ്രതിഭകൾ ഇന്ത്യയുടെ സ്വത്താണ് .ഇന്ത്യയുടെ വിശാലതയും വൈവിധ്യവും ലോകം എക്കാലവും തിരിച്ചറിഞ്ഞിട്ടുണ്ട് .ഭാരതീയൻ ലോകത്തിന്റെ ഏതു കോണിലെത്തിയാലും ലാളിത്യവും, ഐക്യവും പുലർത്തും . ഇതാണ് നമ്മുടെ ആസ്തി. ഇതുതന്നെയാണ് ഇന്ത്യയുടെ ശക്തിയും. ഈ ശക്തി നൂറ്റാണ്ടുകളോളം പരിരക്ഷിക്കുകയും ഓരോ കാലങ്ങളിലും ആ കരുത്തിന് നവജീവന്‍ പകരാനുള്ള ശ്രമങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഓരോ കാലഘട്ടത്തിന്റെയും ആവശ്യകതയനുസരിച്ച് ഭാവിയിലെ സ്വപ്നങ്ങള്‍ പൂവണിയിക്കാനായി ആ കരുത്തിനെ രൂപപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്തു. നമ്മുടെ ഐക്യം, നമ്മുടെ ലാളിത്യം, നമ്മുടെ സാഹോദര്യം, നമ്മുടെ സൗഹാര്‍ദ്ദം എന്നിവയാണ് നമ്മുടെ ഏറ്റവും വലിയ സമ്പാദ്യങ്ങള്‍, അതിനൊരിക്കലും നിറംമങ്ങുകയോ മുറിവേല്‍ക്കുകയോ ചെയ്യരുത്.എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ലോകമെമ്പാടുമുള്ള ഭാരതീയർ കൊണ്ടാടുമ്പോൾ ഹൃദയം
നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ അറിയിക്കുകയാണ് .കോളനി വൽക്കരണത്തിന്റെ പിടിയിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച അമേരിക്കൻ മണ്ണിൽ നിന്നുകൊണ്ട് അതെ സ്വാതന്ത്ര്യത്തിന്റെ സന്തോഷം ഉൾക്കൊണ്ടുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഈ വേളയിൽ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തിനായി ലോക ഭാരതീയർ ഒന്നായി പ്രവർത്തിക്കുവാൻ കഴിയട്ടെ എന്നും ആശംസിക്കുന്നു .

മിസ്സൂറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്