“റൊസാരിയം 21” വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ചിക്കാഗോ: ക്നാനായ റീജിയൻ ചെറുപുഷ്പ മിഷൻ ലീഗിൻറെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒക്ടോബറിൽ കുട്ടികൾക്കായി റീജണൽ തലത്തിൽ സംഘടിപ്പിച്ച “റൊസാരിയം 21” ബൈബിൾ ക്വിസിൽ സെ.മേരീസ് CML യൂണിറ്റിൽ നിന്നുള്ള മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
സെ.മേരീസ് ദൈവാലയത്തിൽ ഫെബ്രുവരി 13 ഞായറാഴ്ച ഉച്ചയ്ക്കത്തെ വി.കുർബാനയ്ക്കുശേഷം ക്നാനായ റീജിയൻ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ ഒന്നാം സമ്മാനം അർഹനായ ജെയിംസ് കുന്നശ്ശേരിക്കും, മൂന്നാംസ്ഥാനം പങ്കുവെച്ച സാന്ദ്ര കുന്നശ്ശേരിൽ, അയോണ മറ്റത്തിൽ കുന്നേൽ, അലക്സാ കരികുളം, മേരീആൻ കരികുളം എന്നിവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. രണ്ടാം സ്ഥാനത്തിന് അർഹരായത് സാൻഹോസെ ഇടവകയാണ്. ചിക്കാഗോ സി.എം.എൽ യൂണിറ്റ് സെക്രട്ടറി ജെഫറിൻ ആനാലിൽ മത്സര വിജയികളെ സദസ്സിന് പരിചയപ്പെടുത്തുകയും സമ്മാനങ്ങൾ സ്പോൺസർ ചെയ്ത സജി & ബിനു ഇടക്കര ഫാമിലിയോടുള്ള നന്ദി അറിയിക്കുകയും ചെയ്തു. അസി. വികാരി ഫാ. ജോസഫ് തച്ചാറ, സി. ജെസീന എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ)