കേരളാ കോൺഗ്രസ്(എം) സംസ്ഥാന കമ്മിറ്റി അംഗം അതിരമ്പുഴ നെടുഞ്ചേരിൽ റോയി മാത്യു നിര്യാതനായി. അതിരമ്പുഴ സെന്റ്. അലോഷ്യസ് HSS മുൻ അധ്യാപകനും, പാറമ്പുഴ ഹോളി ഫാമിലി, പങ്ങട എസ്.ച്ച് ഹൈസ്കൂളുകളിലെ മുൻ ഹെഡ് മാസ്റ്ററുമായിരുന്നു . കേരളാ കോൺഗ്രസ്(എം) പാർട്ടി സംസ്ഥാന റിട്ടേണിങ് ഓഫിസർ എന്ന നിലയിൽ പാർട്ടി യുടെ രണ്ട് തിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകിയിരുന്നു. ബാബു ചാഴികാടൻ ഫൗണ്ടേഷൻ അംഗവും ജനറൽ സെക്രട്ടറിയുമായിരുന്നു.
നെടുഞ്ചേരി പരേതനായ എൻ.റ്റി മാത്യുവിന്റെ മകനാണ്. ഭാര്യ ലൈസ റോയി കടപ്ലാമറ്റം പട്ടാറുകുഴിമുക്കാട്ടിൽ കുടുംബാംഗമാണ്, മക്കൾ ഹെലൻ റോയി, ജീവൻ റോയി
സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അതിരമ്പുഴ പള്ളിയിൽ
