യുക്രൈനില്‍ റഷ്യന്‍ അധിനിവേശം 10ാം ദിവസം പിന്നിടുമ്പോള്‍ സമാധാന ചര്‍ച്ചയ്ക്കൊരുങ്ങി ഇരു രാജ്യങ്ങളും. യുക്രൈന്-റഷ്യ മൂന്നാം വട്ട ചര്‍ച്ച നാളെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചര്‍ച്ചയ്ക്ക് യുക്രൈന് സന്നദ്ധത അറിയിച്ചിരുന്നു. ചര്‍ച്ച തിങ്കളാഴ്ച നടക്കുമെന്ന് യുക്രൈന് ചര്‍ച്ചാസംഘത്തിലെ ഡേവിഡ് അരാഖാമിയയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. സേനാ പിന്മാറ്റമടക്കമുള്ള വിഷയങ്ങളിലാണ് ചര്‍ച്ച നടക്കുക.
നേരത്തെ നടന്ന രണ്ടാം വട്ട ചര്‍ച്ചയില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ ഒഴിപ്പിക്കാന്‍ ധാരണയായിരുന്നു. മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ മനുഷത്വ ഇടനാഴിയില്‍ തീരുമാനമായെന്ന് യുക്രൈന് പ്രതിനിധി അറിയിച്ചിരുന്നു. അതേ സമയം രണ്ടാംവട്ട ചര്‍ച്ചയിലും തൃപ്തനല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.