ശബരിമലയില്‍ ഇത്തവണ ലഭിച്ചത് 154.5 കോടിയുടെ വരുമാനം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

26 January 2022

ശബരിമലയില്‍ ഇത്തവണ ലഭിച്ചത് 154.5 കോടിയുടെ വരുമാനം

ബരിമലയില്‍ ഇത്തവണ ലഭിച്ചത് 154.5 കോടിയുടെ വരുമാനം.കഴിഞ്ഞ മണ്ഡലകാലത്ത് 21.11 കോടിമാത്രമാണ് ലഭിച്ചത്. ഇക്കുറി 21.36 ലക്ഷം പേര്‍ ദര്‍ശനം നടത്തി.

കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇടയിലും ശബരിമലയില്‍ ഇക്കുറി ഭക്തജനങ്ങളുടെ എണ്ണത്തില്‍ വര്‍ധനയാണ് ഉണ്ടായത്. പൊലീസ് നല്‍കുന്ന കണക്ക് പ്രകാരം ഇത്തവണ 21 .36 ലക്ഷം പേര്‍ ദര്‍ശനം നടത്തി. ഇക്കാരണത്താല്‍ തന്നെ കൊവിഡ് തരംഗം ആഞ്ഞുവീശിയ 2020 ലേക്കാള്‍ വരുമാനത്തിലും വര്‍ധന സംഭവിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് . 154 .5 കോടിയാണ് ഇത്തവണത്തെ വരുമാനം .

3.21 കോടിയുടെ നാണയങ്ങളും ഈ കണക്കില്‍പ്പെടുന്നു. കാണിക്കയില്‍ നിന്നു മാത്രം ലഭിച്ചത് 64.46 കോടി രൂപയാണ് . അപ്പം അരവണ എന്നിവയുടെ വിറ്റുവരവില്‍ നിന്നും 6 .7 കോടി രൂപ ലഭിച്ചു .