കോട്ടയം അതിരൂപത സീറോ മലബാർ സഭയുടെ ഹൃദയം: മാർ ജോസഫ് പാംബ്ളാനി

sponsored advertisements

sponsored advertisements

sponsored advertisements

27 August 2022

കോട്ടയം അതിരൂപത സീറോ മലബാർ സഭയുടെ ഹൃദയം: മാർ ജോസഫ് പാംബ്ളാനി

കോട്ടയം: സഭയേയും സത്യ വിശ്വാസത്തെയും വളർത്തുന്നതിനായി ചെയ്ത . സംഭാവനകളിലൂടെ സീറോമലബാർ സഭയുടെ ഹൃദയമാണ് കോട്ടയം അതിരൂപതയെന്ന് ബിഷപ്പ് മാർ ജോസഫ് പാംബ്ളാനി . 112-ാം കോട്ടയം അതിരൂപത ദിനം ബി.സി.എം കോളജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ പാരമ്പര്യങ്ങളും ആചാരങ്ങ ളും കാല ദേശങ്ങൾക്ക് അതീതമായി വിശ്വസ്തതയോടെ പരിരക്ഷിക്കാൻ കഴിയ്യമെന്നും, അങ്ങനെ ചെയ്യുന്നതിലൂടെയെ സഭാസമൂഹത്തിന് നിലനിൽപ്പുള്ളുവെന്ന് സീറോ മലബാർ സഭയെ പഠിപ്പിച്ചത് ക്നാനായക്കാരാണ്. അതുപോലെ മലബാർ കുടിയേറ്റത്തിന്റെ പിതൃത്വം കോട്ടയം അതിരൂപതയ്ക്കാണ്. ഇതിനു പിന്നിൽ ചൂള പറമ്പിൽ പിതാവിന്റെ ദീർഘവീക്ഷണവും ക്രാന്ത ദർശനവുമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ പരോക്ഷമായിട്ടാണെങ്കിലും മലബാറിലെ ക്രൈസ്തവർ കോട്ടയം അതിരൂപതയോട് കടപ്പെട്ടിരിക്കുന്നു. കൂനൻ കുരിശു സത്യത്തിനു ശേഷം മാതൃസഭയുടെ മടിത്തട്ടിലേക്ക് തിരിച്ചു വരാനുള്ള അഭിവാഞ്ജ ഏറ്റവും കൂടുതൽ ഹൃദയത്തിൽ സൂക്ഷിച്ചത് ക്നാനായക്കാരാണെന്നും മാർ പാംബ്ളാനി പറഞ്ഞു. കൂടാതെ പുനരൈക്യം എന്ന വലിയ സത്യത്തിനു മുന്നേ നടന്ന വലിയ പക്ഷിയാണ് കോട്ടയം അതിരൂപത. ഇതിനോട് കേരള സഭയും ഭാരത സഭയും കടപ്പെട്ടിരിക്കുന്നു . മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് മാർ കുര്യൻ വയലുങ്കൽ , മാർ ജോസഫ് പണ്ടാരശേരിൽ, ഫാ. ജോയ് കട്ടിയാങ്കൽ, ഫാ. ഏബ്രഹാം പറമ്പേട്, തമ്പി എരുമേലിക്കര, ഫാ.ജോൺ ചേന്നാകുഴി, ബിനോയി ഇടയാടിൽ, ലിൻസി രാജൻ, ലിബിൻ പാറയിൽ, സി. അനിത എസ്. ജ. സി എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ക്നാനായ സമുദായ അംഗങ്ങളെ സമ്മേളനത്തിൽ ആദരിച്ചു .
കോട്ടയം ക്രിസ്തുരാജ കത്ത്രീഡ്രലിൽ അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെയാണ് ദിനാഘോഷങ്ങൾക്ക് തുടക്കമായത്. ആർച്ച് ബിഷപ്പ് മാർ കുര്യൻ വയലുങ്കൽ, സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, അതിരൂപതയിലെ വൈദികർ എന്നിവർ സഹകാർമ്മികരായിരുന്നു. ക്നാനായ സമുദായത്തിന്റെ മിഷനറി ദൗത്യത്തെക്കുറിച്ച് അൾജീരിയ, ടുണീഷ്യ രാജ്യങ്ങളുടെ അപ്പോസ്തോലിക് ന്യൂൺഷ്യോ ആർച്ചുബിഷപ്പ് മാർ കുര്യൻ വയലുങ്കൽ ക്ലാസ്സ് നയിച്ചു. അതിരൂപതയിലെ വൈദികരും സമർപ്പിത പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും പാരിഷ് കൗൺസിൽ പ്രതിനിധികളും സമുദായ സംഘടനാ പ്രതിനിധികളും ആഘോഷങ്ങളിൽ പങ്കെടുത്തു.