സാബു ജേക്കബ് നാടകം കളിക്കുന്നു; ദീപുവിന്റെ മരണത്തില്‍ പങ്കില്ലെന്ന് സിപിഎം

sponsored advertisements

sponsored advertisements

sponsored advertisements

19 February 2022

സാബു ജേക്കബ് നാടകം കളിക്കുന്നു; ദീപുവിന്റെ മരണത്തില്‍ പങ്കില്ലെന്ന് സിപിഎം

കൊച്ചി: കിഴക്കമ്പലത്തെ ദീപുവിന്റെ മരണത്തില്‍ ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം. ട്വന്റി ട്വന്റി വാര്‍ഡ് അംഗത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തതെന്ന് ലോക്കല്‍ സെക്രട്ടറി വി ജെ വര്‍ഗീസ് പറഞ്ഞു. ദീപുവിന്റെ ബന്ധുക്കളോ അയല്‍വാസികളോ പരാതി നല്‍കിയിട്ടില്ല. പി വി ശ്രീനിജന്‍ എംഎല്‍എയ്ക്കെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്ക് നിയമസഹായം നല്‍കും. 12-ാം തീയതി വിളക്കണയ്ക്കല്‍ സമരത്തിന്  ട്വന്റി ട്വന്റി ആഹ്വാനം നല്‍കിയിരുന്നു. എന്നാല്‍ ആ പ്രദേശത്ത് ബഹുഭൂരിപക്ഷം പേരും വിളക്കണച്ചില്ലെന്ന് വി ജെ വര്‍ഗീസ് പറഞ്ഞു. ദീപുവിന്റെ മരണത്തില്‍ ദുഃഖമുണ്ട്. വേദനയുണ്ടെന്നും വി ജെ വര്‍ഗീസ് പറഞ്ഞു.

ദീപുവിന്റെ മരണത്തില്‍ സാബു ജേക്കബ് നാടകം കളിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം സി ബി ദേവദര്‍ശന്‍ പറഞ്ഞു. ദീപുവിന്റെ മരണത്തില്‍ ശരിയായ അന്വേഷണം വേണം. ദീപുവിന്റെ മരണം സാബു ജേക്കബ് താല്‍ക്കാലിക ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും ദേവദര്‍ശന്‍ ആരോപിച്ചു.