ബിനോയി സ്റ്റീഫന്‍ കിഴക്കനടി
ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ തലപ്പള്ളിയും, പ്രഥമ ദൈവാലയവുമായ ഷിക്കാഗോ തിരുഹ്യദയ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ഓശാന ഞായറാഴ്ചയായ ഏപ്രിൽ 9 രാവിലെ 9 മണിക്കുള്ള കുരിശിന്റെ വഴിയോടെ തുടക്കം കുറിക്കും. 9:45 ന് ഫൊറോനാ വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിലുള്ള കുരുത്തോല വെഞ്ചെരിപ്പോടുകൂടിയ ആഘോഷകരമായ വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളുമുണ്ടായിരിക്കും. ബ്രദര്‍ റജി കൊട്ടാരത്തിന്റെ നേത്യുത്വത്തിലുള്ള ക്രൈസ്ത് കൾച്ചർ ടീമിന്റെ ധ്യാന ശുശ്രുഷകൾ, മുതിർന്നവർ, കുട്ടികൾ, യുവജനങ്ങൾ എന്നീ പ്രത്യേക വിഭാഗങ്ങൾക്കായി ക്രമീകിരിച്ചിട്ടുണ്ട്.
വിശുദ്ധ കുർബാനയുടെ സ്ഥാപനദിനമായ പെസഹ വ്യാഴാഴ്ച ഏപ്രിൽ 14 ന് 7:00 മണിക്കുള്ള കാൽകഴുകൽ ശുശ്രുഷയോടെ തിരുകർമ്മങ്ങൾ ആരംഭിക്കും. ഏപ്രിൽ 15 ദു:ഖ വെള്ളിയാഴ്ച 10 മണിക്ക് ഷിക്കാഗോ സെന്റ് തോമസ് രുപതാധ്യക്ഷൻ മാർ. ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിലുള്ള പീഡാനുഭവ ശുശ്രൂഷകളും, കുരിശിന്റെ വഴി, കയ്പ്പുനീർ കുടിയ്ക്കൽ എന്നീ ചടങ്ങുകളും ഉണ്ടായിരിക്കും. വികാരി ജനറാളൾ മോൺ. റവ. ഫാ. തോമസ് മുളവനാൽ, റെവ. ഫാ. എബ്രാഹം മുത്തോലത്ത് എന്നിവർ സഹകാർമ്മികരുമായിരിക്കും. ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിലെ അസ്സി. വികാരി റെവ. ഫാ. ജോസഫ് തച്ചാറ വചന സന്ദേശം നൽകും. ഏപ്രിൽ 15 ദു:ഖ ശനി രാവിലെ 10 മണിക്ക് പുത്തന്‍ തീ, പുത്തന്‍ വെള്ളം വെഞ്ചരിപ്പ്, ജ്ഞാനസ്നാന വ്യതനവീകരണം, വിശുദ്ധ കുർബാന എന്നീ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടും. വൈകുന്നേരം 7 മണിക്ക് മിശിഹായുടെ ഉയർപ്പിന്റെ തിരുക്കർമ്മങ്ങളും ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഈസ്റ്റർ ഞായറാഴ്ച്ച രാവിലെ 10:00 മണിക്കുള്ള വിശുദ്ധ കുർബാനയോടെ വിശുദ്ധവാര കർമ്മങ്ങൾക്ക് സമാപനം കുറിക്കും.


