ഡാളസ് കേരള അസോസിയേഷൻറെ “സാദരം 2022- ഏപ്രിൽ 30 ന് (പി.പി.ചെറിയാൻ)

sponsored advertisements

sponsored advertisements

sponsored advertisements

27 April 2022

ഡാളസ് കേരള അസോസിയേഷൻറെ “സാദരം 2022- ഏപ്രിൽ 30 ന് (പി.പി.ചെറിയാൻ)

ഗാര്‍ലന്റ്(ഡാളസ്): ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ ഗായകര്‍ക്കും, സംഗീത പ്രേമികള്‍ക്കും സിനിമാ നാടക ലളിതഗാനങ്ങള്‍ പാടുന്നതിനും, ആസ്വദിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള അസ്സോസിയേഷന്‍ ഓപ് ഡാളസ് സംഗീത സായാഹ്നം (സാദരം 2022)സംഘടിപ്പിക്കുന്നു.

ഏപ്രിൽ 30ശനിയാഴ്ച ഉച്ചതിരിഞ്ഞു മൂന്നര മണിക് ഗാര്‍ലന്റ്ബല്‍റ്റ് ലൈനിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് സംഗീത സായാഹ്നം അരങ്ങേറുന്നത്.ആയിരത്തില്‍ പരം കുടുംബങ്ങള്‍ക്ക് അംഗത്വമുള്ള അസ്സോസിയേഷന്‍ മെമ്പര്‍മാര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ അര്‍ഹത.

സംഗീത സായാഹ്നം ആസ്വദിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി അസ്സോസിയേഷന്‍ ജനറൽ സെക്രട്ടറി അനശ്വർ മാംമ്പിള്ളി അറിയിച്ചു.പ്രവേശനം സൗജന്യമാണ് .
കൂടുതല്‍ വിവരങ്ങള്‍ക് ആര്ട്ട് ഡയറക്ടർ മഞ്ജിത് കൈനിക്കരയുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു . 9726798555