സഫേൺ സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവക കാതോലിക്കാ ദിനം ആചരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

8 April 2022

സഫേൺ സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവക കാതോലിക്കാ ദിനം ആചരിച്ചു

മത്തായി ചാക്കോ പി ആർ ഓ

ന്യൂയോർക്ക് : സഫേൺ സെൻറ് മേരീസ് റോക്ക് ലാൻഡ് ഓർത്തഡോക്സ് ഇടവക, വികാരി റെവ. ഫാ.ഡോ . രാജു വര്‍ഗീസിന്റെ നേതൃത്വത്തിൽ കാതോലിക്കാ ദിനം സമുചിതമായി ആചരിച്ചു. ഏപ്രിൽ മൂന്നാം തീയതി രാവിലെ വിശുദ്ധ കുർബാനയ്ക്ക് മുമ്പ് കാതോലിക്കേറ്റ് പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു . വിശുദ്ധ കുർബാന മറ്റേ സഭയ്ക്കും സഭാപിതാക്കന്മാർ ക്കും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുകയും പരിശുദ്ധ ബാവാ തിരുമേനിയുടെ കാതോലിക്കാദിനത്തെക്കുറിച്ചുള്ള അനുഗ്രഹീത കൽപ്പന വായിക്കുകയും ചെയ്തു.

വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നടന്ന ചടങ്ങുകൾക്ക് ഇടവക വികാരി റെവ. ഫാ.ഡോ . രാജു വർഗീസ് അധ്യക്ഷത വഹിച്ചു.
ട്രഷറർ മിസ്റ്റർ ജോൺ വർഗീസ് ഈസ് എല്ലാവരെയും സ്വാഗതം ചെയ്തു .

റെവ. ഫാ.ഡോ . രാജു വർഗീസ് തൻറെ അധ്യക്ഷപ്രസംഗത്തിൽ ഈ പള്ളി മലങ്കര സഭയോടും പരിശുദ്ധകാതോലിക്കാ ബാവാ തിരുമേനിയോടും പരിശുദ്ധ സുന്നഹദോസിലെ മറ്റ് തിരുമേനി മാരോടും വളരെ അധികം ബഹുമാനത്തോടും വിധേയത്വത്തോടെ പോകുന്ന ഒരു മാതൃക ഇടവകയാണ് എന്നതിൽ അഭിമാനം കൊള്ളുന്നു എന്ന് പ്രസ്താവിച്ചു. ഈ ഇടവകയിലെ പുതിയ തലമുറ നമ്മുടെ ഓർത്തഡോൿസ് വിശ്വാസത്തിലും പാരമ്പര്യത്തിലും വളർന്നുവരുന്നത് കാണുമ്പോൾ അത്യധികംസന്തോഷമുണ്ട് അദ്ദേഹം പറഞ്ഞു

മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗവും,മുൻ കൗൺസിൽ അംഗവുമായ മിസ്റ്റർ ഫിലിപ്പോസ് ഫിലിപ്പ് മുഖ്യ സന്ദേശം നൽകി. മിസ്റ്റർ ഫിലിപ്പ് തൻറെ പ്രസംഗത്തിൽ 1912 മുതൽ ഇന്ന് വരെ ഉള്ള സഭാ ചരിത്രവും സഭയുടെ പുരോഗതിയും വിശദീകരിച്ചു. മലങ്കര സഭയുടെ സ്വത്വബോധത്തിൻറെയും, സ്വയംശീർഷകത്വത്തിൻറെയും, സ്വാതന്ത്ര്യത്തിൻറെയും പ്രീതീകമായ പൗരസ്ത്യ കാതോലിക്കേറ്റ് പരിശുദ്ധ സഭയുടെ അപ്പോസ്തോലിക പൈതൃകത്തെയും തദ്ദേശീയതയെയും സ്വാതന്ത്ര്യത്തെയും ആഴത്തിൽ പ്രതിഫലിപ്പിക്കുന്നുണ്ട്. മലങ്കര നസ്രാണികളുടെ ജീവൻറെ തുടിപ്പായ കാതോലിക്കേറ്റിന്റെ സ്ഥാപനത്തെയും പരിശുദ്ധാത്മ കൃപയിലുള്ള അതിന്റെ വളർച്ചയെയും ധന്യതയോടെ ഓർക്കുന്ന അവസരമാണ് കാതോലിക്കാ ദിനം അഥവാ സഭാ ദിനം. മെത്രാൻ വായ്പയ്ക്കും വിശുദ്ധ മൂറോൻ കൂദാശ അധികാരമുള്ള ഉള്ള സ്വാതന്ത്ര സഭയാണ് ആണ് നമ്മുടെ സഭ. കഴിഞ്ഞ 110 കൊല്ലം കൊണ്ട് നമ്മുടെ ആത്മീയ പ്രസ്ഥാനങ്ങളും ചാരിറ്റി പ്രസ്ഥാനങ്ങളും കൈവരിച്ച വളർച്ച അത്ഭുതാവഹമാണ്. ഈ സഭയ്ക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറായിരുന്ന ബഥനി ആശ്രമത്തിൻറെ സ്ഥാപകനായ, 1965-ൽ കാലംചെയ്ത അലക്സിയോസ് മാർ തിയോഡോസിസ്സ് തിരുമേനി, നമ്മുടെ മുൻ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ ബാവ എന്നിവരെ ഉദ്ധരിച്ചുകൊണ്ട്, ഈ സഭയെ സംരക്ഷിക്കേണ്ട ചുമതല നമ്മൾ ഓരോരുത്തർക്കും ഉണ്ടെന്നും അതിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സെക്രട്ടറി ഡോക്ടർ റിബേക്ക പോത്തൻ (സുഷ) നന്ദി പ്രകാശിപ്പിക്കുകയും കാതോലിക്കാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും, ഭക്തജനങ്ങൾ ഏറ്റുചൊല്ലുകയും ചെയ്തു. എല്ലാവരും ചേർന്നുള്ള കാതോലിക്കാ മംഗള ഗാനാലാപനത്തോടെ ചടങ്ങുകൾ പര്യവസാനിച്ചു.

വാർത്ത അയച്ചത് : മത്തായി ചാക്കോ. (പി ആർ ഓ)