സാഹിത്യവേദി ഏപ്രിൽ 8-ന്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

4 April 2022

സാഹിത്യവേദി ഏപ്രിൽ 8-ന്


ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഏപ്രിൽ 8 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.
(Zoom Meeting Link https://us02web.zoom.us/j/81475259178
Meeting ID: 814 7525 9178)
ഈ യോഗത്തിൽ “കെയർ & ഷെയർ” എന്ന ജീവകാരുണ്യ സംഘടനയുടെ പ്രസിഡന്റും സാഹിത്യവേദിയുടെ ദീർഘകാല അംഗവുമായ ശ്രീ ടോണി ദേവസ്സി ബി.സി. 550 മുതൽ ഇന്ന് വരെയുള്ള ജ്യോതിശാസ്ത്രത്തിന്റെ സംക്ഷിപ്ത വികസന ചരിത്രം അവതരിപ്പിക്കുന്നതാണ്.
മാർച്ച് മാസ സാഹിത്യവേദിയിൽ മിൽവാക്കിയിൽ നിന്നും ശ്രീ മധു ബാലചന്ദ്രൻ അവതരിപ്പിച്ച വ്യാസൻ പറഞ്ഞ കൃഷ്ണന്റെ കഥകൾ തികച്ചും ആസ്വാദ്യകരമായ അനുഭവമായിരുന്നു. ഭക്തിയുടെ മറയില്ലാതെ കൃഷ്ണൻ എന്ന വ്യക്തിയെ അറിയാൻ മധുവിന്റെ ആഖ്യാനം സഹായിച്ചു.എല്ലാ അക്ഷര സ്നേഹികളെയും ഏപ്രിൽ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ടോണി ദേവസ്സി 630 886 8380
അനിലാൽ ശ്രീനിവാസൻ 630 400 9735
പ്രസന്നൻ പിള്ള 630 935 2990
ജോൺ ഇലക്കാട് 773 282 4955