സാഹിത്യവേദി സെപ്റ്റംബർ 2-ന് പ്രൊഫ. സുജാത സംക്രാന്തി പങ്കെടുക്കും

sponsored advertisements

sponsored advertisements

sponsored advertisements

29 August 2022

സാഹിത്യവേദി സെപ്റ്റംബർ 2-ന് പ്രൊഫ. സുജാത സംക്രാന്തി പങ്കെടുക്കും

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം സെപ്റ്റംബർ 2 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.

(Zoom Meeting Link https://us02web.zoom.us/j/81475259178

Meeting ID: 814 7525 9178)

സെപ്റ്റംബർ മാസ സാഹിത്യവേദിയിൽ പ്രൊഫ. സുജാത സംക്രാന്തിയാണ് അവതാരക. ഡൽഹി സർവകലാശാലയിൽനിന്നും വിരമിച്ച പ്രൊഫസറായ സുജാത സംക്രാന്തി രണ്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ചെറുകഥകളുടെ ഒരു വാല്യവും ‘ഇൻ ദി ഷാഡോ ഓഫ് ലെജൻഡ്‌സ്’ എന്ന നോവലും. 1998-ലെ ഗ്ലോബൽ കോമൺവെൽത്ത് ചെറുകഥാ പുരസ്‌കാരം നേടിയിട്ടുണ്ട്. അവരുടെ പല ചെറുകഥകളും ഇന്ത്യയിലും വിദേശത്തുമുള്ള ആന്തോളജികളിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ദശകത്തിൽ പ്രസിദ്ധീകരിച്ച ഇൻഡോ ഓസ്‌ട്രേലിയൻ തീം അടിസ്ഥാനമാക്കിയുള്ള ഹ്രസ്വ ഫിക്ഷന്റെ അഞ്ച് വാല്യങ്ങളിൽ തന്റെ കഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘റിലേറ്റിവെലി ട്രൂ, സ്റ്റോറീസ് ഓഫ് ഡിസെപ്ഷൻ ആൻഡ് പോസ്റ്റ് ട്രൂത്’ എന്ന തലക്കെട്ടിൽ ഇന്ത്യയും ഓസ്‌ട്രേലിയയും സംയുക്തമായി പുറത്തിറക്കിയ ഏറ്റവും പുതിയ വാല്യത്തെക്കുറിച്ച് അവർ സംസാരിക്കും. ആന്തോളജിയിൽ താൻ സംഭാവന ചെയ്ത കഥയിൽ നിന്നുള്ള ചില ഭാഗങ്ങൾ അവർ വായിക്കുന്നതാണ്.

ഓഗസ്റ്റ് മാസത്തെ സാഹിത്യ വേദിയിൽ പ്രൊഫ. വി. രാധാമണി കുഞ്ഞമ്മ സ്വന്തം വിവർത്തന ഗ്രന്ഥമായ ‘നിർജനവാരധി’ പരിചയപ്പെടുത്തുകയും ആനന്ദ കുമാരസ്വാമിയെ പറ്റി വിശദമായി സംസാരിക്കുകയും ചെയ്തു. കൊണ്ടപ്പള്ളി കോടേശ്വരമ്മയുടെ വിസ്മയകരമായ ജീവിതകഥയിൽ നിന്നും ഏറെ പ്രചോദനം ഉൾക്കൊള്ളാൻ സാഹിത്യവേദി അംഗങ്ങൾക്കു കഴിഞ്ഞു.

എല്ലാ സാഹിത്യ സ്നേഹികളേയും സെപ്റ്റംബർ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

പ്രൊഫ. സുജാത സംക്രാന്തി +91 77 103 83866

അനിലാൽ ശ്രീനിവാസൻ 630 400 9735

പ്രസന്നൻ പിള്ള 630 935 2990

ജോൺ ഇലക്കാട് 773 282 4955