ചിക്കാഗോ സാഹിത്യ വേദിയുടെ സമ്മേളനം ഓഗസ്റ്റ് 5-ന്

sponsored advertisements

sponsored advertisements

sponsored advertisements

1 August 2022

ചിക്കാഗോ സാഹിത്യ വേദിയുടെ സമ്മേളനം ഓഗസ്റ്റ് 5-ന്

ചിക്കാഗോ: സാഹിത്യ വേദിയുടെ അടുത്ത സമ്മേളനം ഓഗസ്റ്റ് 5-ന് വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7.30-ന് സൂം വെബ് കോണ്‍ഫറന്‍സ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178. Meeting ID: 814 7525 9178) ഇത്തവണത്തെ സാഹിത്യവേദിയില്‍ പ്രൊഫ. വി. രാധാമണിക്കുഞ്ഞമ്മ സ്വന്തം വിവര്‍ത്തന ഗ്രന്ഥമായ ‘നിര്‍ജനവാരധി’ പരിചയപ്പെടുത്തുന്നു. അതോടൊപ്പം കഴിഞ്ഞ സാഹിത്യ വേദിയില്‍ പരാമര്‍ശിച്ച ആനന്ദ കുമാരസ്വാമിയെ പ്രാഥമികമായി പരിചയപ്പെടുത്തുകയും ചെയ്യുന്നു.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രാമാണികനായ അദ്ധ്യാത്മജ്ഞാനിയും തത്വചിന്തകനും കലാഗവേഷകനും കലാ ചരിത്രകാരനുമായിരുന്നു ആനന്ദ കെന്‍റിഷ് കുമാരസ്വാമി. പൗരസ്ത്യകലയേയും കലാദര്‍ശനങ്ങളേയും സംസ്കാരത്തെയും പാശ്ചാത്യലോകത്തിനു മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിച്ച ഒരു ചിന്തകനും വാഗ്മിയുമായിരുന്നു ആനന്ദ കുമാരസ്വാമി. അദ്ധ്യാത്മിക ജ്ഞാനിയായിരുന്ന അദ്ദേഹം മതവും രാജ്യവും തീര്‍ക്കുന്ന അതിര്‍ക്കെട്ടുകള്‍ പൊട്ടിച്ച് ലോകജനത ഒന്നായി, സൗഹാര്‍ദ്ദത്തോടെ ജീവിക്കണം എന്നാഗ്രഹിച്ചു. ലോകത്തില്‍ ശാന്തിയും സന്തോഷവും നിലനില്‍ക്കണമെങ്കില്‍ അത് യൂറോപ്പും ഏഷ്യയും തമ്മിലുള്ള സൗഹാര്‍ദ്ദപൂര്‍വ്വമായ സഹവര്‍ത്തിത്വത്തിലൂടെയേ സാധിക്കൂ എന്ന് ഉറച്ചു വിശ്വസിച്ച കുമാരസ്വാമി എന്നും അതിനുവേണ്ടി യത്നിച്ചു.
‘നിര്‍ജനവാരധി’ കൊണ്ടപ്പള്ളി കോടേശ്വരമ്മയുടെ ജീവിതസ്മരണകളാണ്. കൊണ്ടപ്പള്ളി എന്ന പേരു നക്സല്‍ നേതാവായിരുന്ന കൊണ്ടപ്പള്ളി സീതാരാമയ്യയേ ഓര്‍മ്മിപ്പിക്കുമെങ്കിലും പല കാര്യങ്ങളിലും അദ്ദേഹത്തില്‍ നിന്നു തുലോം വ്യത്യസ്തയായിരുന്നു പത്നിയായിരുന്ന കോടേശ്വരമ്മ. ഒരു ഗ്രാമീണ സ്ത്രീയുടെ നിഷ്കളങ്കതയും ആത്മാര്‍ത്ഥതയും ഒരു കമ്യൂണിസ്റ്റുകാരിയുടെ സമരവീര്യവും സംയോജിച്ച ഒരു വ്യക്തിത്വം. ഈ ആത്മകഥയില്‍ തന്നെയും തന്‍റെ ജീവിതത്തെയും അനുഭവങ്ങളെയും തന്‍റേതായ ഭാഷയില്‍ കോടേശ്വരമ്മ പുനര്‍നിര്‍വചിക്കുമ്പോള്‍, പ്രസിദ്ധനായ ഭര്‍ത്താവിനേക്കാളും എത്രമേല്‍ ഉയരെയാണ് ഈ നാട്ടിന്‍പുറത്തുകാരി എന്ന് നമുക്ക് അത്ഭുതം തോന്നും. 92-ാം വണ്‍യസില്‍ പലരുടെയും നിര്‍ബന്ധംകൊണ്ട് രചിച്ച ഈ ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ച് മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ അന്തരിച്ചു.
പ്രൊഫ. വി. രാധാമണിക്കുഞ്ഞമ്മ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ (കല്ലിശേരി) സ്വദേശിയാണ്. കേരളത്തിലെ വിവിധ എന്‍.എസ്.എസ് കോളജുകളില്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2003-ല്‍ പന്തളം എന്‍.എസ്.എസ് കോളജില്‍നിന്നും പ്രിന്‍സിപ്പലായി വിരമിച്ചു. ആനുകാലികങ്ങളില്‍ കവിതയും ലേഖനങ്ങളും എഴുതാറുണ്ട്. ആനന്ദ കുമാരസ്വാമിയുടെ ദി ഡാന്‍സ് ഓണ്‍ഫ് ശിവ, പൗലോ കൊയ്ലോയുണ്‍ടെ അഡള്‍ട്ടറി, അമിതാവ് ഘോഷിന്‍റെ റിവര്‍ ഓഫ് സ്മോക്ക്, യസുനറി കമാബത്തയുടെ സ്നോ കണ്‍ട്രി, ശശി തരൂരിന്‍റെ ദി പരാഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍ എന്നിവയും റസ്കിന്‍ ബോണ്‍ണ്ട്, വെര്‍ജീനിയ വൂള്‍ഫ്, കാതറീന്‍ മാന്‍സ് ഫീല്‍ഡ്, ഓസ്കര്‍ വൈല്‍ഡ് എന്നിവരുടെ കഥകളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ജൂലൈമാസ സാഹിത്യവേദിയില്‍ എതിരന്‍ കതിരവന്‍ (ഡോ. ശ്രീധരന്‍ കര്‍ത്താ) ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ശിവനടനം ചുവര്‍ചിത്രത്തിന്‍റെ പ്രത്യേകതകളെക്കുറിച്ച് പ്രഭാഷണം നടത്തി. ലോകത്തെ ചുവര്‍ച്ചിത്രങ്ങളില്‍ അദ്വിതീയമായ ഒരു സ്ഥാനമാണ് ഏറ്റുമാനൂരെ ശിവനടനത്തിനുള്ളത്. ചിത്രകല മാത്രമല്ല, തിയേറ്റര്‍ സങ്കല്പങ്ങള്‍, വാസ്തു, നൃത്തം, താന്ത്രികതത്വങ്ങള്‍ ഇവയിലൊക്കെ നൈപുണ്യമുള്ള കലാകാരന്‍ ആയിരിക്കണം ഇത് വിരചിച്ചത് കേരളത്തിലെ ചുവര്‍ച്ചിത്ര കലയുമായി പരിചയപ്പെടാനും കൂടുതല്‍ പഠിക്കാനുമുള്ള താത്പര്യം സാഹിത്യവേദി അംഗങ്ങളില്‍ ജനിപ്പിക്കാന്‍ ഈ പ്രഭാഷണത്തിനു കഴിഞ്ഞു.
എല്ലാ സാഹിത്യസ്നേഹികളേയും ആഗസ്റ്റ്മാസ സാഹിത്യവേദിയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രൊഫ. വി. രാധാമണിക്കുഞ്ഞമ്മ 847 757 0661, അനിലാല്‍ ശ്രീനിവാസന്‍ 630 400 9735, പ്രസന്നന്‍ പിള്ള 630 935 2990, ജോണ്‍ ഇലക്കാട് 773 282 4955.

പ്രൊഫ. വി. രാധാമണിക്കുഞ്ഞമ്മ