സജി ചെറിയാന്റെ പ്രസ്താവനയോട് യോജിപ്പുണ്ടോ എന്ന് യെച്ചൂരി പറയണം : കെ സുധാകരൻ

sponsored advertisements

sponsored advertisements

sponsored advertisements

5 July 2022

സജി ചെറിയാന്റെ പ്രസ്താവനയോട് യോജിപ്പുണ്ടോ എന്ന് യെച്ചൂരി പറയണം : കെ സുധാകരൻ

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ്റെ ഭരണഘടനാ വിമർശന പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വം പ്രതികരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാജ്യത്തിൻ്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുകയാണ് സജി ചെറിയാൻ. ഭരണഘടനയിൽ വിശ്വാസമില്ലെങ്കിൽ എന്തിന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി. ഭരണഘടനാവിരുദ്ധ പരാമർശത്തിൽ സീതാറാം യെച്ചൂരി മറുപടി പറയണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല. സജി ചെറിയാൻ രാജിവയ്ക്കണം. മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി പുറത്താക്കിയില്ലെങ്കിൽ, കോൺഗ്രസ് പ്രക്ഷോപത്തെ നേരിടേണ്ടിവരും. മുഖ്യമന്ത്രിക്ക് ബുദ്ധിയുണ്ടോ എന്ന് തനിക്കറിയില്ല, സിപിഐഎമ്മിലെ ബുദ്ധിയുള്ള ആളുകൾ സജി ചെറിയാനെ തിരുത്തണം. ബാലകൃഷ്ണന് കഴിയാത്തപ്പോൾ സജി ചെറിയാന് എങ്ങനെ തുടരാൻ സാധിക്കുമെന്നും സുധാകരൻ ചോദിച്ചു.

ഭരണഘടനയെ അംഗീകരിക്കാത്ത രണ്ടു പാർട്ടികളിൽ ഒന്നാണ് സിപിഐഎം. രണ്ടാമത്തെ പാർട്ടി ആർഎസ്എസ്സാണ്. സ്വാതന്ത്ര്യത്തെയും ഭരണഘടനയെയും സിപിഐഎം അംഗീകരിച്ചിട്ടില്ല. നാടിനൊപ്പം ചേർന്ന് രാജ്യത്തോടു കൂറു കാണിക്കണമെന്ന് സിപിഐഎം നേതാക്കളോട് ആവശ്യപ്പെടുന്നു. സാധിക്കുന്നില്ലെങ്കിൽ രാജ്യത്ത് തുടരാൻ കഴിയില്ല. സജി ചെറിയാന്റെ പ്രസ്താവനയോട് യോജിപ്പുണ്ടോ എന്ന് യെച്ചൂരി പറയണമെന്നും കെ സുധാകരൻ കൂട്ടിചേർത്തു.