സംഘാടനത്തിന്റെ വിജയവുമായി ഫൊക്കാന ഒർലാണ്ടോ കൺവൻഷൻ : സജിമോൻ ആന്റണി (ഫൊക്കാന ജനറൽ സെക്രട്ടറി)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


1 July 2022

സംഘാടനത്തിന്റെ വിജയവുമായി ഫൊക്കാന ഒർലാണ്ടോ കൺവൻഷൻ : സജിമോൻ ആന്റണി (ഫൊക്കാന ജനറൽ സെക്രട്ടറി)

മേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അന്തർദേശീയ കൺവൻഷൻ ലോക ടൂറിസം നഗരമായ ഒർലാണ്ടോയിൽ ജൂലൈ 7 മുതൽ 10 വരെ നടക്കുമ്പോൾ ഫൊക്കാനയെ രണ്ട് വർഷം പ്രസിഡന്റ് ജോർജി വർഗ്ഗീസിനൊപ്പം പ്രവർത്തിച്ച ജനറൽ സെക്രട്ടറി സജിമോൻ ആന്റണിയുടെ പ്രവർത്തനങ്ങൾ ഫൊക്കാനയ്ക്ക് മുതൽക്കൂട്ടായ വർഷങ്ങളായിരുന്നു.

കോവിഡും ലോകവും,
ഫൊക്കാനയും
ഫൊക്കാനയെ സംബന്ധിച്ച് വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ രണ്ടു വർഷങ്ങൾ ജനശ്രദ്ധയാകർഷിക്കുവാൻ സാധിച്ചു. നിരവധി പ്രതിസന്ധികൾക്കിടയിൽ കൃത്യമായ പ്ലാനിംഗിലൂടെ നൂറിലധികം പദ്ധതികളാണ് ഫൊക്കാന നടപ്പിലാക്കിയത്. എല്ലാ പരിപാടികളും വിജയം കണ്ടു എന്നതാണ് ഫൊക്കാനയുടെ വിജയം. അമേരിക്കൻ മണ്ണിൽ മലയാളത്തിന്റെ തേരോട്ടമായാണ് ഫൊക്കാനയുടെ പ്രവർത്തനങ്ങളെ മലയാളികൾ നോക്കി കാണുന്നത്. മലയാളം അക്കാദമി എന്ന അക്ഷരപുണ്യത്തിന് തുടക്കമിട്ടു. കേരള സർക്കാരിന്റെ മലയാളം മിഷനുമായി ചേർന്ന് നടപ്പിലാക്കിയ മലയാളം അക്കാദമി ഒരു തുടർ പ്രോജക്ടായി തുടരേ ഒതുണ്ട്. ഭാഷയ്ക്കൊരു ഡോളർ പോലെ മലയാളം അക്കാദമിയും അമേരിക്കൻ മലയാളികൾ സ്വീകരിച്ചു എന്നതിൽ ജനറൽ സെക്രട്ടറി എന്നതിൽ സന്തോഷം.

മെഡിക്കൽ കാർഡ്
ആരോഗ്യ പരിരക്ഷ
ഫൊക്കാനയുടെ ഏറ്റവും ശ്രദ്ധേയമായ ഒരു പദ്ധതിയാണ് എറണാകുളം രാജഗിരി മെഡിക്കൽ കോളജുമായി സഹകരിച്ച് നടപ്പിലാക്കിയ ” മെഡിക്കൽ ഹെൽത്ത് കാർഡ് ” പദ്ധതി. നാളിതുവരെ ഒരു കമ്മറ്റിയും ചിന്തിക്കാത്ത ഒരു പദ്ധതി. അമേരിക്കയിലും കാനഡയിലുമുള്ള മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി നടപ്പിലാക്കിയ ഈ പദ്ധതി കൊണ്ട് നിരവധി വ്യക്തികൾക്ക് പ്രയോജനം ലഭിച്ചു കഴിഞ്ഞു.

കേരളത്തിന്
കൈത്താങ്ങ്
കോവിഡ് കാലത്ത് ഫൊക്കാന നൽകിയ സഹായം പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഏതാണ്ട് രണ്ട് കോടിയോളം രൂപയുടെ പ്രവർത്തനങ്ങൾക്കാണ് ഫൊക്കാനാ നേതൃത്വം നൽകിയത്. ഒരു ടാസ്ക് ഫോഴ്സിനെ നിയോഗിച്ച് അമേരിക്കയിലുടനീളം സേവനം നൽകുകയും കേരളത്തിനായി വെന്റിലേറ്ററുകൾ, കോൺസെൻട്രേറ്റഡ് ഓക്സിജൻ സിലിണ്ടറുകൾ തുടങ്ങി കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ ആരോഗ്യ ഉപകരണങ്ങൾ സമയ ബന്ധിതമായി കേരളത്തിന് നൽകി.

കരിസ്മ
ഫെക്കാനയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച വനിതാ പ്രവർത്തകരെ കാഴ്ച്ചവെച്ച ഒരു കമ്മിറ്റിയാണ് 2000-2022 . ഡോ. കല ഷഹിയുടെ നേതൃത്വത്തിൽ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന മാജിക്ക് പ്ലാനറ്റിലെ ഭിന്ന ശേഷിക്കാരായ കുട്ടികളേയും അവരുടെ അമ്മമാരെയും ഫൊക്കാന ഏറ്റെടുക്കുന്ന ” കരിസ്മ ” എന്ന സമഗ്രമായ ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചു. നിരവധി കുടുംബങ്ങൾക്ക് അത്താണിയായി ഇരുന്നൂറിലധികം സ്ത്രീകൾക്ക് സഹായമൊരുക്കി അവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുവാനും ഫൊക്കാനയ്ക്ക് സാധിച്ചു.

കേരളാ കൺവൻഷൻ
ഫൊക്കാന നടപ്പിലാക്കിയ നിരവധി പദ്ധതികളുടെ കേരള പ്രവേശം തിരുവനന്തപുരത്ത് മാജിക്ക് പ്ലാനറ്റിൽ സംഘടിപ്പിച്ചു. ഫൊക്കാന കേരളത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സമർപ്പിച്ച കേരളാ കൺവൻഷൻ ചരിത്ര വിജയമായിരുന്നു. ഭാഷയ്ക്കൊരു ഡോളർ പുരസ്കാരം കേരളാ കൺവൻഷൻ വേദിയിൽ നടത്തപ്പെട്ടു. ചരിത്രത്തിൽ ഇടം നേടിയ കൺവൻഷൻ ആയിരുന്നു ഫൊക്കാന കേരളാ കൺവൻഷൻ.

രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ ഫൊക്കാനയെ സംബന്ധിച്ച് വലിയ മുതൽക്കൂട്ട് ആണെങ്കിലും, ഫൊക്കാനയുടെ എക്കാലത്തേയും മികച്ച നേതാവായ മറിയാമ്മ പിള്ളയുടെ വിയോഗം ഫൊക്കാനയ്ക്ക് തീരാ നഷ്ടമായി മാറി. “മറിയാമ്മ പിള്ള നഗർ ” എന്ന് ഒർലാണ്ടോ കൺവൻഷൻ വേദിക്ക് നാമകരണം ചെയ്ത് നാഷണൽ കൺവൻഷൻ സംഘടിപ്പിക്കുമ്പോൾ മറിയാമ്മ ചേച്ചിയുടെ ആത്മാവിന് നിത്യശാന്തി നേരുന്ന കൺവൻഷൻ വേദി കൂടിയാകും ഇത്.

പ്രതിസന്ധികൾക്കിടയിൽ അധികാരമേറ്റ ജോർജി വർഗ്ഗീസ് ടീമിന്റെ ഭാഗമായി തോളോട് തോൾ ചേർന്ന് കഴിഞ്ഞ രണ്ടു വർഷം പ്രവർത്തിക്കാനായത് വലിയ സന്തോഷം. പുതിയതായി വരുന്ന കമ്മറ്റിക്കും ഈ ചാരുത നിലനിർത്തനവും എന്നാണ് എന്റെ പ്രതീക്ഷ.

എല്ലാ സുഹൃത്തുക്കൾക്കും മൂന്ന് ദിനരാത്രങ്ങളിലെ കൺവൻഷനിലേക്ക് ഒർലാണ്ടോയിലേക്ക് സ്വാഗതം