26 May 2023

അമ്മയുടെ സംസ്‌കാരത്തിന് യുഎസില്‍ നിന്നെത്തിയ മകന് അപകടത്തില്‍ ദാരുണാന്ത്യം
കുന്നംകുളം: അമ്മയുടെ മരണാനന്തര ചടങ്ങിന് അമേരിക്കയില്‍ നിന്ന് എത്തിയ മകന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ആര്‍ത്താറ്റ് പനക്കല്‍ പരേതനായ വില്‍സെന്റേയും ബേബിയുടെയും മകന്‍ സജിത്ത് വില്‍സന്‍ ആണ് (42) മരിച്ചത്. സജിത്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ വഴിയരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ കുന്നംകുളം കോട്ടപ്പടിയിലാണ് സംഭവം .ഞായറാഴ്ചയായിരുന്നു അമ്മ ബേബി മരിച്ചത്. ചൊവ്വാഴ്ചയോടെ സജിത്ത് വില്‍സന്‍ നാട്ടിലെത്തി. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം രാത്രി ഉറങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. തുടര്‍ന്ന് ചായ കുടിക്കാന്‍ പുറത്തു പോയപ്പോഴാണ് അപകടം ഉണ്ടായത്. ന്യൂയോർക്കിലെ ആശുപത്രിയിൽ സോഷ്യൽ വർക്കറാണു സജിത്. ഭാര്യ: ഷൈൻ. മക്കൾ: എമ,എമിലി, എയ്ഞ്ചൽ, ഏബൽ.
സജിത്ത് വില്‍സന്‍