സംവിധാന ലോകത്തേക്ക് ശാലിൻ സോയ

sponsored advertisements

sponsored advertisements

sponsored advertisements

14 June 2022

സംവിധാന ലോകത്തേക്ക് ശാലിൻ സോയ

ടി ശാലിന്‍ സോയ സംവിധായികയായിട്ടുള്ള തന്‍റെ ആദ്യ ചിത്രവുമായി മലയാള സിനിമയിലേക്ക് എത്തുകയാണ് . ശാലിന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശാന്ത് അലക്സാണ്ടര്‍ ആണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. തിരുവനന്തപുരത്തും പരിസതപ്രദേശങ്ങളിലുമായിരുന്നു ഷൂട്ടിംഗ്. ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ ആളാണ് ശാലിൻ സോയ. മല്ലു സിങ്, മാണിക്ക്യക്കല്ല്, എല്‍സമ്മ എന്ന ആണ്‍കുട്ടി, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല തുടങ്ങിയ ചിത്രങ്ങളില്‍ ശാലിൻ അഭിനയിച്ചിട്ടുണ്ട്.

ഇതിനിടെ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്‍തിട്ടുണ്ട്. ഒരു മധ്യവര്‍ഗ കുടുംബത്തിന്‍റെ ജീവിതപ്രതിസന്ധികള്‍ പശ്ചാത്തലമാക്കുന്ന ചിത്രം ഇമോഷണല്‍ ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ശരത് കുമാര്‍ ആണ്. എഡിറ്റിംഗ് അക്ഷയ് കുമാര്‍, സംഗീതം ഡോണ്‍ വിന്‍സെന്‍റ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിഖില്‍ പ്രഭാകര്‍സ വസ്ത്രാലങ്കാരം അഭിജിത്ത് യു ബി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ശ്രീനാഥ് ബാബു.