സനല്‍കുമാര്‍ ശശിധരന് ജാമ്യം

sponsored advertisements

sponsored advertisements

sponsored advertisements

6 May 2022

സനല്‍കുമാര്‍ ശശിധരന് ജാമ്യം

കൊച്ചി: മഞ്ജു വാര്യരുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം. ആലുവ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് സനലിനെതിരെ ചുമത്തിയിരുന്നത്.

പരാതി ബോധിപ്പിക്കാൻ ഉണ്ടെന്നും എന്നാൽ പൊലീസിനെതിരെ പരാതി ഇല്ലെന്നും സനൽ കുമാർ കോടതിയെ അറിയിച്ചു. അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കോടതിയിലെത്തിക്കും മുന്‍പ് സനൽകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം പാറശ്ശാലയിൽ നിന്ന് അറസ്റ്റ് ചെയ്ത സനലിനെ വൈദ്യ പരിശോധനയ്ക്കു ശേഷമാണ് ഇന്നലെ എളമക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. കൊച്ചി ഡി.സി.പി, വി.യു കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ സനലിനെ ചോദ്യം ചെയ്തു. സനലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്താൻ ആണ് പൊലീസിന്‍റെ തീരുമാനം. 2019 മുതൽ മഞ്ജു വാര്യരെ നിരന്തരമായി പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്തു എന്ന പരാതിയെ തുടർന്നാണ് സനൽ കുമാർ ശശിധരനെ അറസ്റ്റ് ചെയ്തത്.