കഴിഞ്ഞ ദിവസം നൈസ് റോഡു വഴി തുംകൂർ റോഡിലേക്ക് ഒരു യാത്ര പോയി.ഇലട്രോണിക് സിറ്റി മുതൽ തും കൂർ റോഡു വരെ ഉള്ള പ്രത്യേക പാത യാണ് നൈസ് റോഡ്. അതിൽ തുടക്ക ത്തിൽ തന്നെ ടോൾ ഉണ്ട്. ബൈക്കിനും ഉണ്ട് ടോൾ എന്നതാണ് പ്രത്യേകത.ടോൾ ഗെയിറ്റിൽ മൂന്നു വരിയായി നിരവധി ബൈക്കുകൾ നിൽക്കുന്നുണ്ടാ യിരുന്നു. ഞങ്ങൾക്ക് 49 കിലോ മീറ്റർ റോഡിന്റെ അവസാനം വരെ പോകാനു ള്ളതാണ്. ബൈക്കിന് 63 രൂപ ഒരു വശ ത്തേക്ക് ടോൾ കൊടുത്തു. ചില ഇടങ്ങ ളിലെ പോലെ രണ്ട ഭാഗത്തേക്കും ഒരു മിച്ച് ബിൽ തരുന്ന ഏർപ്പാട് ഇല്ലത്രെ.ഹൊസൂർ റോഡ് ഫ്ലൈഓവർ കഴിഞ്ഞ് ടോളിൽ നിന്നും 6 വരിപ്പാത തു ടങ്ങുന്നു. വേഗത കുറഞ്ഞവർ ഏറ്റവും ഇടത്തേ അറ്റം ചേർന്നു പോകണം. പി ന്നെ രണ്ടു ട്രാക്കുകൾ കൂടി ഒരു വശ ത്തേക്ക് ഉണ്ട്. ഈ റോഡ് നൈസ് റോഡ് എന്നാണ് അറിയപ്പെടുന്നത്. നന്ദി ഇൻ ഫ്രാസ്ട്രച്ച്ചർ കോറിഡോർ എന്റർപ്രൈ സസ് എന്നാണ് ഈ റോഡിന്റെ മുഴുനാമധേയം.ബാംഗളൂർ മൈസൂർ ചുങ്കപ്പാത 111 കിലോമീറ്റർ ദൂരം ഉണ്ട്. ഈ റോഡിന്ന് നിരവധി പ്രത്യേകതകൾ ഉണ്ട്. ഇരുവശ ത്തും വേലി ആയതു കൊണ്ട്പ്രത്യേകമാ യി രൂപകൽപ്പന ചെയ്ത ഇടങ്ങളിൽ നി ന്നല്ലാതെ ഈ പാതയിലേക്ക് ഇടറോഡു കൾ വഴി വാഹനങ്ങൾക്ക് പ്രവേശിക്കാ ൻപറ്റില്ല.
ഈ റോഡിൽ കാൽനട യാത്രയും നിരോധിച്ചിട്ടുണ്ട് കൂടാതെ അനുവാദമി ല്ലാതെ പാതയോരത്ത് വാഹനങ്ങൾ നി ർത്തിയിടുന്നതിനും വിലക്ക് ഉണ്ട്. വളരെ പ്രധാനപ്പെട്ട ഒരു റോഡായതിനാൽ ഈ വഴി ഇടതടവില്ലാതെ ഗതാഗതം സുഗമ മാക്കുന്നതിന്റെ ഭാഗമാണ് മുകളിൽ പറ ഞ്ഞ നിയമങ്ങൾ.പല സ്ഥലങ്ങളിലും സാധാരണ നിര പ്പിൽ നിന്നും വിട്ട് അൽപ്പം ഉയരത്തിൽ ആയി ഈ പ്രത്യേക പാത നിർമ്മിക്കാനു ള്ള കാരണവും ഇതിലേക്ക് പുറമെനിന്നു ള്ള വണ്ടികളുടെ പ്രവേശനം നിയന്ത്രി ക്കാനായിരിക്കാം.പണ്ട് കേരളത്തിൽ ഇത്തരം ഒരു പാത യുടെ നിർമ്മാണം തുടങ്ങുന്നതിനെ പറ്റി ആലോചിച്ചപ്പോൾ തന്നെ കേരളത്തെ തെക്കുവടക്ക് ഉടനീളം രണ്ടായി മുറിക്കു ന്ന പരിപാടി നടപ്പാക്കാൻ പറ്റില്ല എന്നു പ റഞ്ഞുള്ള സമരങ്ങൾ അരങ്ങേറിയിരുന്നു.ഇവിടെ റോഡുകളുടെ പ്രാധാന്യം അറിഞ്ഞ് നടപ്പാക്കിയഈനല്ലപരിഷ്ക്കാ രത്തെ ആർക്കും ഒരിക്കലും കുറ്റപ്പെടു ത്താനാവില്ല. ടോൾ കഴിഞ്ഞ് ഏതാനും കിലോമീറ്ററുകൾ കഴിഞ്ഞ് ആദ്യഎക്സി റ്റ് ബന്നാർഗട്ട റോഡിൽ ആണ് മുകളിൽ നിന്നും ഇരുവശങ്ങളിൽ കൂടി ഇറങ്ങി ടോൾ ഗേററു കടന്ന് ബന്നർഗട്ടക്കു പോകാം.
നൈസ് റോഡിൽ പത്തു മിനിറ്റു കൊണ്ട് ഈ ജംഗ്ഷനിൽ എത്താം ഈ ദൂരം മറ്റുവഴികളിൽക്കൂടിയാണെങ്കിൽ ചുരുങ്ങിയത് മുക്കാൽ മണിക്കൂറോളം വേണ്ടിവരും. അടുത്ത സ്ഥലം കനക്പു ര റോഡ് പിന്നീട് വരുന്നത് ക്ലോവർ ലീഫ് ജംഗ്ഷൻ ഇവിടെ നിന്ന് രണ്ടു ഭാഗത്തേ ക്കും റോഡുകൾണ്ട്. പ്ലേയിങ്ങ് കാർഡി ലെ ക്ലാവർ ഷെയിപ്പാണ് ഈ ഭാഗത്ത് റോഡിന് ഉള്ളത്.മെട്രോയുടെ മൈസൂർ റോഡ് എന്ന സ്റ്റേഷനടുത്തുവരെ ഇവിടെ നിന്ന് എ ത്താം. യശ്വന്തപുരത്തേക്ക് ഉള്ള ഫോർ ലൈൻ റോഡിലേക്ക് ഈ ജംഗ്ഷനിൽ നിന്ന് ബാംഗളൂർ ടൗൺ ഭാഗത്തേക്ക് വലത്തോട്ടുള്ള റോഡിന്റെ തുടർച്ചയായി പോകാൻ കഴിയും. അത് ഔട്ടർ റിങ്ങ് റോഡിന്റെ ഒരു ഭാഗവും ആണ്.
ഇപ്പോൾ നിലവിലുള്ള രണ്ടു മെട്രോ (ഗ്രീൻ & വൈലറ്റ് ) ലൈനുകളിലേയും അവസാനിക്കുന്ന സ്റ്റേഷനുകളിൽ എ ത്താനും ബാംഗളൂർ നഗരത്തിന്റെ മദ്ധ്യ ത്തിലേക്കും ഈ ജംഗ്ഷനിൽ നിന്നുമാ ണ് തിരിഞ്ഞു പോകേണ്ടത്.എതിർദിശയിലെ റോഡ് ഏതാനും കിലോമീറ്റർ പോയി ദൊഡ്ഡി പാലയ എന്ന സ്ഥലത്ത് അവസാനിക്കുന്നു. നഗര ത്തിന്റെ നിലവിലെ പുറത്തേക്കുള്ള വള ർച്ച അവിടം വരെ എന്ന കണക്കു വെ ച്ചായിരിക്കണം ഇത്. വീണ്ടും പത്തു കി ലോമീറ്ററിലധികം പോയാൽ മൈസൂർ റോഡ് ജംഗ്ഷനായി.
നൈസ് റോഡിന്റെ ഒരു പ്രധാന ശാഖ ഇവിടെ നിന്നു ഇടത്തോട്ടു തിരിഞ്ഞ് രാമ നഗര,ചന്നപട്ടണ, മദൂർ,(മദൂർ വട പ്രസി ദ്ധമാണത്രെ) മാണ്ഡ്യ,ശ്രീരംഗപട്ടണം,വഴി മൈസൂരിൽ എത്തുന്നു. രാമനഗര പ്രസി ദ്ധ ഹിന്ദി ചലച്ചിത്രമായ ഷോലെയുടെ ലൊക്കേഷൻ എന്ന നിലയിൽ പ്രസിദ്ധ മായ സ്ഥലമാണ്.ആ വഴി ഒരിക്കൽ ഞാൻ മൈസൂരു പോയിട്ടുണ്ട്. ഒരു ബാംഗളൂർ സന്ദർശന വേളയിൽ കർണ്ണാടക ടൂറിസത്തിന്റെ പരസ്യം കണ്ടപ്പോൾ തരക്കേടില്ല എന്നു തോന്നി. ഏതാനും വർഷങ്ങൾക്കുമുമ്പാ ണ്. ടൂറിസം വകുപ്പിന്റെ ബസ്സ്അതിരാവി ലെ ടൗണിൽ നിന്നു പുറപ്പെട്ടു. പോകുന്ന വഴി മുൻ പറഞ്ഞതു തന്നെ. ഒരു പൊടി
പ്പൻ ഗൈഡ് ഉണ്ടായിരുന്നു. ഇടക്കിടെ മൈക്കെടുത്ത് ലേഡീസ് ആന്റ് ജന്റിൽ മെൻ എന്ന മുഖവുരയോടെ പുള്ളി വിവ
രണം തുടങ്ങും.
അന്ന് മൈസൂരിൽ കാലത്ത് നേര ത്തെ എത്തി. പോകുന്ന വഴി മദൂരിൽ നിർത്തി അന്ന് മദൂർ വട കഴിച്ചുനോക്കി. തുളയില്ലാത്ത ഉഴുന്നുവടതന്നെ.ആകൃതി ഉരുണ്ട് ബോണ്ട പോലെ. ടിപ്പുവിന്റെ സ മ്മർ പാലസും ശ്രീരംഗപട്ടണം കോട്ടയും,ശ്രീരംഗ പട്ടണത്തിലെ ക്ഷേത്രവുംകണ്ടു. ആദ്യം തന്നെ ചാമുണ്ഡി ഹിൽസ്, കണ്ടു വന്നു. കൊട്ടാരവും മറ്റും കണ്ടു കഴിഞ്ഞ് വൃന്ദാവനത്തിലും സന്ധ്യയോടെ പോയി മ്യൂസിക് ഫൗണ്ടൻ അടക്കം കണ്ടാണ് അന്ന് അർദ്ധരാത്രി ബാംഗളൂരിൽ തിരിച്ചെത്തിയത്.രാമ നഗര ഒരു പ്രത്യേകസ്ഥലം ത ന്നെ പാറക്കെട്ടുകളും ധാരാളം കുററി ക്കാടുകളും നിറഞ്ഞ ഇവിടം എന്തുകൊ ണ്ടും ഷോലെ പോലെയുള്ള ഒരു സിനിമ ക്കു യോജിച്ച ഇടം തന്നെ. അവിടെ എ ത്തുന്നതിനു മുമ്പായി വി ഗാർഡുകാരു ടെ വണ്ടർല ഫൺസിറ്റിയും ഉണ്ട്. കേര ളത്തിൽ നിന്നു വരുന്ന സ്കൂൾ കോളേജ് ടൂർ ഗ്രൂപ്പുകാർ വണ്ടർല ഫൺസിറ്റി സന്ദ ർശിക്കാതെ മടങ്ങാറില്ലത്രെ.
മൈസൂർ റോഡ് ജംഗ്ഷനിൽ ഇടതു വശത്തു നിന്ന് വന്നു ചേരുന്ന റോഡ് ബാംഗളൂർ നഗര മദ്ധ്യത്തിൽ നിന്നുള്ള താണ്. മൈസൂർ റോഡു കഴിഞ്ഞ് നൈ സ് റോഡിൽ നേരെ പോയാൽ മഗാഡി റോഡ് ജംഗ്ഷനിൽ എത്തുന്നു. ആ വഴി നിരവധി പ്രധാനപ്പെട്ട സ്ഥലങ്ങളുമായി ബന്ധപ്പെട്ടതാണ്.ധർമ്മസ്ഥല മംഗലാപുരം തുടങ്ങിയ പടിഞ്ഞാറൻ നഗരങ്ങളിലേക്ക് മഗാഡി റോഡ് ജംഗ്ഷനിൽ നിന്നും എത്തിച്ചേരാ ൻ കഴിയും. ഇവിടം കഴിഞ്ഞാൽ പിന്നീട് ആഞ്ചെപാലയ എന്ന സ്ഥലത്ത് നൈസ് റോഡ്, ബാംഗളൂർ തുംകൂർ മെയ്ൻ റോഡിൽ ചെന്നു ചേരുന്നു. 49 കിലോമീറ്ററി നിടക്ക് 5 സ്ഥലത്തു മാത്രമേ നൈസ്റോ ഡിന് പുറത്തേക്ക് ഇറങ്ങാൻ വാഹനങ്ങ ൾക്കു സാധിക്കുകയുള്ളു.
ഇത്രയും ദൂരത്തിലെ യാത്ര ഒരു തര ത്തിലുള്ള ബ്ലോക്കുകളും ഇല്ലാതെതന്നെ പൂർത്തിയാക്കാൻ കഴിഞ്ഞു എന്നത് ബാംഗളൂരിനെ പോലെ ഒരു പട്ടണത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം ത ന്നെയാണ്.അതുകൊണ്ടാണ്15കിലോമീ റ്ററിന് ഒരു മണിക്കൂറും ചിലപ്പോൾ അതി ലധികവും വേണ്ട സ്ഥലത്ത്ഒരുമണിക്കൂ റിൽ കുറഞ്ഞ സമയം കൊണ്ട് 50കിലോ മീറ്റററോളമാണ് ബൈക്ക് ആയിട്ടു പോ ലും ഓടി എത്തിയത്.
കാൽ നടക്കാർ ഇല്ലാത്തതും പാർക്ക് ചെയ്ത വാഹനങ്ങൾ ഇല്ലാത്തതും ഇട റോഡുകളിൽ നിന്നും കയറി വരുന്ന വ ണ്ടികൾ ഇല്ലാത്തതുമാണ് ഇത്രയുംവേഗ മേറിയ യാത്രയെ സഹായിക്കുന്നത്. റോ ഡ് ഏറ്റവും മികച്ച നിലവാരത്തിൽ ഉള്ള തുമാണ്. ആറ് നിര ട്രാഫിക്ക് വൃത്തിയാ യി ഓടിക്കൊണ്ടിരിക്കുന്നു.പോയ കാര്യം ഒരു മണിക്കൂർ സമ യം കൊണ്ട് കഴിഞ്ഞു. തിരിച്ച് വരാനു ള്ള ടോൾ 63 രൂപ വീണ്ടും കൊടുത്ത് മടക്കയാത്ര നടത്തി മൂന്നു മണിക്കൂർ കൊണ്ട് നൂറു കിലോമീറ്റർ ഇവിടെവലിയ സമയലാഭം തന്നെ. വേറെ എവിടേക്കാ യാലും ഇത്രയും വേഗത്തിൽ ഉള്ള യാത്ര ഈ പട്ടണത്തിൽ സാധ്യമല്ല.
1980 കളിൽ സാധാരണമായ ഒരു ഇടത്തരം പട്ടണം മാത്രമായിരുന്നു ബാം ഗളൂർ എന്നു പറയാം ആവശ്യമെങ്കിൽ ഒരു ഇരുചക്ര വാഹനത്തിൽ അന്ന് അരമണിക്കൂർ സമയം കൊണ്ട് ഈ പട്ട ണത്തിന്റെ ഏതു മൂലയിലുംചെന്നെത്താ മായിരുന്നു. ബാംഗളൂർ ട്രാൻസ്പോർട്ട് സർവീസ് ചുവന്ന നിറത്തിലുള്ള സാധാ രണ ബസ്സുകളും ഇരുനില ബസ്സുകളും ഉപയോഗിച്ചിരുന്നു.80 കളുടെ ഒടുവിൽ കൈനറ്റിക് ഹോണ്ടകളും സൈക്കിളുകളും ഓട്ടോ റിക്ഷകളും മറ്റും ചേർന്ന യാത്രാ സംവി ധാനമാണ് ഇവിടെ ഉണ്ടായിരുന്നത്. വേ നൽക്കാലം പോലും സുഖ ശീതളമായി രുന്നു. ഉദ്യാനനഗരം എന്ന പേർ അന്വർ ത്ഥമാക്കുന്ന പൂമരങ്ങളും ചെറു പൂന്തോ ട്ടങ്ങളും നഗരത്തെ അത്യാകർഷകവും ഭംഗിയുള്ളതും ആക്കിയിരുന്നു.
ബഹുനില കെട്ടിടങ്ങൾ കുറവായി രുന്നു. ഫ്ലാറ്റുകളും മറ്റും ഉണ്ടോ എന്നു പോലും സംശയമാണ്.പെൻഷണേർസ് സിറ്റി എന്ന ഒരു പേരും ഈ ടൗണിന് ഉ ണ്ടായിരുന്നു. പെൻഷൻ വിശ്രമ ജീവിത ത്തിനു പറ്റിയ കാലാവസ്ഥയും തിരക്കു കുറവും ആണ് ആ പേരിന്അടിസ്ഥാനം.ബാംഗളൂർ വാട്ടർ സപ്ലൈ ബോർഡ് ആണ് കുടിവെള്ളത്തിനും മറ്റുമായുള്ള ജലവിതരണം നടത്തിയിരുന്നത്. അത് വീട്ടാവശ്യങ്ങൾക്കും നഗരവാസികളുടെ ആവശ്യത്തിന് മതിയായതും ആയിരു ന്നു. നിരവധി തടാകങ്ങൾ ജല സംഭര ണികളായും വർത്തിച്ചു.മല്ലേശ്വരം, ജയ നഗർ,ചിക്പെട്ട്, കലാസി പാളയം, കൺ ടോൺ മെൻറ്,M G റോഡ്, കോക്ക്സ് ടൗൺ മുതലായ പ്രദേശങ്ങൾചേർന്നതാ യിരുന്നു അന്നത്തെ പ്രധാന പട്ടണ പ്രദേ ശം.
ജനസംഖ്യ മുപ്പതു ലക്ഷത്തോളം മാത്രമേഉണ്ടായിരുന്നുള്ളു. മാളുകൾ മൾട്ടിപ്ലക്സുകൾ ഫ്ലാറ്റുകൾ തുടങ്ങിയ അംബര ചുംബികളായ കെട്ടിടങ്ങൾ ഇ ല്ലായിരുന്നു. അവയെപറ്റി ഇവിടത്തുകാ ർ ചിന്തിച്ചിട്ടു പോലും ഉണ്ടാകുമെന്നു തോന്നുന്നില്ല. സ്ഥലസൗകര്യം ധാരാളമു ണ്ടായിരുന്നു.തണുപ്പിനെ പ്രതിരോധിക്കു ന്ന തരം വസ്ത്രധാരണ രീതിയാണ് ജന ങ്ങൾ ഉപയോഗിച്ചു കൊണ്ടിരുന്നത്.ഇന്ന് ബാംഗളൂർനഗര വിസ്തീർണ്ണം ആകെ 709 ചതുരശ്ര കിലോ മീറ്ററാണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിൽ 24-ാം സ്ഥാനം ബാംഗളൂ രിനാണ്. 12.34 ദശലക്ഷം ആളുകൾ ഈ നഗരത്തിലുണ്ട്. ടെക്കികൾ എന്നു വിളി ക്കുന്ന I .T. മേഖലയിലെ ആയിരക്കണ ക്കിന് ജോലിക്കാർക്കു പുറമെ അനുബ ന്ധമായും അല്ലാതെയുമുള്ള നിരവധി തൊഴിലവസരങ്ങൾ ഉള്ള സ്ഥലമാണ്.
അതു കൊണ്ട് ഇപ്പോൾ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ധാരാളം ജന ങ്ങൾ ഇവിടേക്കു കുടിയേറുന്നു.പലവിധ ജോലികൾക്കായി വരുന്നവരുടെ ക്രമാ തീത വർദ്ധനവുണ്ടായപ്പോൾ അതിൽ ദരിദ്രരായ 30 ശതമാനത്തോളം പേർ ചേ രി നിവാസികളായി ഉണ്ട്. 597 ചേരികൾ നഗരത്തിനകത്ത് ഉണ്ടെന്നാണ് കണക്ക്.അവരുടെ ആളോഹരി വരുമാനം ഒരു മാസം 2500 രൂപയും മറ്റുമാണ്. പരമ്പരാ ഗത വ്യവസായങ്ങൾ പൂട്ടിയതും പൊതു മേഖലയിലെ ജോലി ലഭ്യത കുറഞ്ഞതും പലർക്കും അവർ ചെയ്തു വന്നിരുന്ന ഇടങ്ങളിൽ തൊഴിൽ നഷ്ടമാക്കി. ധാരാള മായി ഉണ്ടായിരുന്ന പലതരം ചെറുകിട വ്യവസായങ്ങൾ നടത്തുന്നത് ലാഭകരമ ല്ലാത്തതിനാൽ നിർത്തലാക്കിയതുംജോ ലി ലഭ്യതയിൽ വൻ ഇടിവ് ഉണ്ടായതും മ റ്റും തൊഴിൽ മേഖലയിലുണ്ടാക്കിയ പരി ക്ക് ചെറുതല്ല.
അതിവേഗം വളരുന്ന നിർമ്മാണ മേഖല പൂർണ്ണമായും ഇറക്കുമതിയെ ആശ്രയിച്ചാണ് നടന്നു വരുന്നത്. ഉൽ പ്പന്ന കയറ്റു മതിയിൽ വന്ന കുറവ് ഉൽ പ്പാദന രംഗത്ത് ഇടിവുണ്ടായി. ചേരി നി ർമ്മാർജ്ജനവും പുനരധിവാസവും ഇ പ്പോൾ കർണ്ണാടക ഗവൺമെന്റിന്റെ സ ജീവ പരിഗണനയിൽ ആണ്.അവർക്ക് താമസിക്കാനായി പാർ പ്പിടങ്ങൾ നഗരത്തിൽ നിർമ്മിക്കപ്പെടു ന്നുണ്ട്. ഇതുവരെ കുറെയധികം പേരെ പുനരധിവസിച്ചു കഴിഞ്ഞു. ആദ്യ കാല ത്ത് ഈ നഗരത്തിന്റെ പ്രധാന ഭാഗമായ ഇന്ദ്രനഗറിനേയും അതുപോലെയുള്ള കോറമംഗലയേയും തമ്മിൽ റോഡു മാർ ഗ്ഗം ബന്ധിപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ട് ഇന്നർ റിങ്ങ് റോഡാണ് നിർമ്മിക്കപ്പെ ട്ടത്.
IBM, ലെനോവ ,മൈക്രോസോഫ്റ്റ്, ഡെൽ തുടങ്ങി നിരവധി പ്രസിദ്ധകമ്പനി കൾ ഈ റോഡിലാണ് ഉള്ളത്ത്.ഡൊമ്ലൂർ ഭാഗത്തെ വലിയ ഫ്ലൈഓവർ പ്രധാനജം ങ്ക്ഷനായ അവിടത്തെ ഗതാഗതക്കുരു ക്ക് പരമാവധി ഒഴിവാക്കാനായി നിർമ്മി ച്ചതാണ്. അവിടം മുതൽ ഹൺഡ്രഡ് ഫീ റ്റ് റോഡ് തുടങ്ങുന്നു.ടൗൺ വികസിച്ചതോടെ ജനങ്ങളുടെ യാത്രാ സൗകര്യവും വർദ്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമായി വന്നു.60കിലോ മീറ്റർ ഔട്ടർ റിങ്ങ് റോഡ് ഈ ആവശ്യ ത്തിനായി രൂപപ്പെട്ടതാണ്. നഗരത്തിന കത്തു കയറാതെ തന്നെ വലിയ വാഹന ങ്ങൾക്ക് ഒരറ്റത്തു നിന്ന് മറ്റൊരറ്റത്ത് എ ത്തിച്ചേരാനുതകുന്ന തരത്തിൽ ശ്രദ്ധിച്ച് സൗകര്യപ്പെടുത്തി നിർമ്മിക്കപ്പെട്ടതാ ണ് ഈ പാത.
തുംകൂർ റോഡ്,ബെല്ലാരി റോഡ്, ഓൾഡ് മദ്രാസ് റോഡ്, ഹൊസൂർറോഡ്, ബെന്നാർഗട്ട റോഡ്, കനകപുരറോഡ്, മൈസൂർ റോഡ് എന്നിവയുമായി ബന്ധ പ്പെടുത്തിയിട്ടാണ് ഇത് നിർമ്മിച്ചിരിക്കു ന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലു ള്ള ഹെബ്ബാൾ, ബാണസ് വാഡി, കൃഷ്ണ രാജപുരം,മഹാദേവപുര,മാറത്തഹള്ളി, HSRലേയൗട്ട്,മഡിവാല, BTMലേയൗട്ട്,JP നഗർ,ബാണ ശങ്കരി, കെങ്കേരി, ബാംഗ ളൂർ യൂണിവേർസിറ്റി,നഗർ ഭാവി, നന്ദിനി ലേഔട്ട്, കെങ്കേരി സാറ്റലൈറ്റ് ടൗൺ, ഗോകുല എന്നീ സ്ഥലങ്ങളെ ബന്ധപ്പെടു ത്തിയാണ് ഔട്ടർ റിങ്ങ് റോഡ്.ഈ നഗര ഭാഗങ്ങളിൽ എത്തിച്ചേ രാൻ നഗരമദ്ധ്യം ഒഴിവാക്കാം. മണിക്കൂ റുകളോളമുള്ള താമസം നേരിടുന്നട്രാഫി ക്ക് ബ്ലോക്കുകൾ ഇല്ലാതെ യാത്ര ചെയ്യാൻ കഴിയും.കൂടാതെ ബൊമ്മസാന്ദ്ര മുത ൽ ഇലട്രോണിക് സിറ്റി വരെ 10 കിലോ മീറ്റർ നീളത്തിൽ നിർമ്മിച്ച ഒരൊറ്റ മേൽ പ്പാലം ഹൊസൂർ റോഡിൽ നിർമ്മിച്ചിരി ക്കുന്നു. ഇതും നഗര കവാടത്തിലെ തിര ക്കിനെ ഗണ്യമായി കുറക്കുന്നതാണ്.
ഇത് ടോൾ ഉള്ള റോഡാണ്. ട്രാഫിക് സിഗ്നലുകൾ സ്റ്റോപ്പുകൾ ഇവ ഇല്ല. 17 മീറ്റർ ഉയരമുള്ള ഈ മേൽപ്പാലം രാജ്യ ത്തിലെ ഏറ്റവും ഉയരമുളളതാണ്. ഇതി നു താഴെയും നാലു വരി ഹൈവേയുണ്ട് കൂടാതെ രണ്ടു വശത്തും സർവീസ് റോ ഡുകളും ഉണ്ട്.നഗരം വീണ്ടും വളർന്നതിനാൽ നൈ സ് റോഡിന്റെ രണ്ടറ്റവും തമ്മിൽ മുട്ടി ക്കുന്ന 65 കിലോമീറ്റർ റോഡു നിർമ്മിച്ച് മൊത്തം 116 കിലോമീറ്റർ നീളത്തിൽ ഒ രു പെരിഫെറൽ റോഡ് നിർമ്മാണം നട ന്നു വരുന്നുണ്ട്. ഒട്ടനവധി ഗ്രാമങ്ങളിലാ യി ഭൂമി ഏറ്റെടുക്കൽ തുടങ്ങിയവ നട ക്കുന്നു.നൈസ് റോഡിന്റെ ഭാഗമാകും പെരി ഫറൽ റോഡ് എന്ന് തീരുമാനിച്ച് അംഗീ കരിക്കപ്പെട്ടിട്ടുണ്ട്.പെരിഫെറൽ റോഡ് നഗരപരിധിയായി കണക്കാക്കി ഒരു റി ങ്ങ് റോഡ് വരുന്നതോടെ ഈ വൻ നഗ രത്തിലെ പ്രധാന റോഡുകളിലേക്ക് എ ല്ലാം ബന്ധപ്പെട്ട മികച്ച യാത്രാ സൗകര്യം ബാംഗളൂരിൽ ഉണ്ടാകും. മെട്രോയുടെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നീളം കൂട്ടൽ പദ്ധതികളും ഈ പട്ടണത്തിലെ എല്ലായിടത്തും വേഗത്തിൽ എത്താൻ ഏറെ സഹായകരവും ആണ്.
(തുടരും)
