കോണ്‍ഗ്രസ് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്ന് ശശി തരൂര്‍

sponsored advertisements

sponsored advertisements

sponsored advertisements

10 March 2022

കോണ്‍ഗ്രസ് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ശക്തമാകുന്നു. പാര്‍ട്ടി നേതൃത്വത്തെ ചോദ്യം ചെയ്ത്‌ തിരുവനന്തപുരം എം പിയും മുതിര്‍ന്ന നേതാവുമായ ശശി തരൂര്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം വേദനയുണ്ടാക്കുന്നതാണ് തെരഞ്ഞെടുപ്പിലെ പരാജയമെന്ന് ശശി തരൂര്‍ ചൂണ്ടികാട്ടി. രാജ്യത്തെ പ്രചോദിപ്പിക്കാനാകുന്ന പോസിറ്റീവ് അജണ്ട ഉണ്ടാകേണ്ട സമയമാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി നേതൃത്വം അടിമുടി മാറേണ്ട സമയമാണെന്ന് തന്നെയാണ് ശശി തരൂര്‍ പരസ്യ വിമര്‍ശനത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്.