ശശിധരൻ നായർ ഫോമാ ഉപദേശക സമിതിയുടെ അദ്ധ്യക്ഷസ്ഥാനത്തേക്ക്

sponsored advertisements

sponsored advertisements

sponsored advertisements

31 March 2022

ശശിധരൻ നായർ ഫോമാ ഉപദേശക സമിതിയുടെ അദ്ധ്യക്ഷസ്ഥാനത്തേക്ക്

ഹ്യുസ്റ്റൺ : മുഖവുരകൾക്ക് പ്രസക്തിയില്ലാത്ത, അമേരിക്കൻ മലയാളികളുടെ ഹൃദയത്തിൽ കാരുണ്യത്തിന്റെയും ജനസേവനത്തിന്റെയും, പുതുവഴികൾ തീർത്ത, ഫോമയുടെ സ്ഥാപക പ്രസിഡൻറ് ശ്രീ ശശിധരൻ നായരെ ഫോമാ അഡ്വൈസറി ചെയർമാനായി നിർദ്ദേശിച്ചു.

ഫോമയുടെ തുടക്കം മുതൽ നാളിതുവരെയുള്ള എല്ലാ ഭരണ നിർവ്വഹണ സമിതികൾക്കും ഗുരുതുല്യനായി നിന്ന് സ്നേഹോപദേശങ്ങളും, പിന്തുണയും നൽകി സംഘടനയുടെ പിന്നണിയിൽ അദ്ദേഹം ഉണ്ടായിരുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റ (മാഗ്) ന്റെ മുതിർന്ന നേതാവും പ്രതിനിധിയുമാണ് അദ്ദേഹം. അമേരിക്കൻ ഐക്യനാടുകളിലെ ഹൈന്ദവ സമുദായത്തിന്റെ മതേതര നിഷ്പക്ഷ നിലപാടുകളുടെ മുഖമായ ശ്രീ ശശിധരൻ നായർ മന്ത്രയുടെ ആദ്യത്തെ ട്രസ്റ്റി ബോർഡ് ചെയർമാനാണ്. റിയൽ എസ്റ്റേറ്റ് രംഗത്തും, ആരോഗ്യ മേഖലയിലും തുടങ്ങി വിവിധ വ്യവസായ സംരഭങ്ങളിൽ വിജയക്കൊടി പാറിപ്പിച്ച വ്യക്തികൂടിയാണ് അദ്ദേഹം.നാല്പതാണ്ടുകൾ അമേരിക്കൻ മലയാളികൾക്കിടയിൽ ജനസേവനത്തിനും, കാരുണ്യ പ്രവർത്തികൾക്കുമായി ജീവിതം സമർപ്പിച്ച ശ്രീ ശശിധരൻനായർക്ക് ഫോമയുടെ ഉപദേശക സമിതിയുടെ ചെയർമാനായി ഫോമയുടെ വരുംകാല പ്രവർത്തക സമിതിയെയും, അംഗങ്ങളെയും, നിർണ്ണയാക മുഹൂർത്തങ്ങളിൽ ഉപദേശിക്കാനും, വേണ്ട സഹായങ്ങൾ നൽകുന്നതിനും കഴിയും.

ഫോമയുടെ വരുംകാല നിർവ്വാഹക സമിതികൾക്ക് ഒരു പാട് വെല്ലുവിളികളാണ് മുൻപിലുള്ളത്. അമേരിക്കൻ മലയാളി സംഘടനകളുടെ ഉയർച്ച താഴ്ചകളിൽ നിലപാടുകൊണ്ടും, വ്യക്തിനിഷ്ഠമായ ഉറച്ച തീരുമാനങ്ങളിൽ നിന്ന് സംഘടനയെ ശക്തിപ്പെടുത്തിയും, പരിചയ സമ്പന്നനായ ശ്രീ ശശിധരൻ നായർക്ക് ഫോമയെ ഉയരങ്ങളിൽ എത്തിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കാം.

 

വാർത്ത : ജോസഫ് ഇടിക്കുള.